C P M | പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ, സർപ്രൈസില്ലാതെ സിപിഎം സാധ്യതാ സ്ഥാനാർഥി പട്ടിക; ഇരട്ട പദവികളിൽ വിരാജിക്കുന്നവർ വീണ്ടും മത്സര രംഗത്തിറങ്ങുമ്പോൾ
Feb 18, 2024, 12:28 IST
_കനവ് കണ്ണൂർ_
കണ്ണൂർ: (KVARTHA) പുതിയ കുപ്പിയിലെ പഴയ വീഞ്ഞായി സിപിഎം സ്ഥാനാർത്ഥി പട്ടിക. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ വൻ തോൽവി ഒഴിവാക്കുന്നതിനായി തെരഞ്ഞെടുപ്പ് രംഗത്ത് മുതിർന്ന നേതാക്കളെയും പരിചയസമ്പന്നരെയും കളത്തിലിറക്കിയാണ് പാർട്ടി സുരക്ഷിത വിജയം തേടുന്നത്. കോൺഗ്രസ് മത്സരിക്കുന്നയിടങ്ങളിൽ സിറ്റിങ് എംഎൽ.എ മാരെ വീണ്ടും കളത്തിലിറക്കുമെന്നു പ്രഖ്യാപിച്ചതിനെ തുടർന്നാണ് യുവാക്കളെയും വനിതകളെയും പുതുമുഖ സ്ഥാനാർത്ഥികളെയും തഴഞ്ഞ് സി.പി.എം തലമുതിർന്നവരെ തന്നെ വീണ്ടും പരീക്ഷിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ താൽപര്യപ്രകാരമുള്ളതാണ് സ്ഥാനാർത്ഥി പട്ടികയെന്നാണ് പുറത്തുവരുന്ന വിവരം. ഒന്നും രണ്ടും മുന്നും സ്ഥാനങ്ങൾ പാർട്ടിയിലും ഭരണത്തിലുമുള്ളവർ തന്നെ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമ്പോൾ ഗ്യാലറിയിലിരുന്ന് കയ്യടിക്കേണ്ട ദയനീയ സ്ഥിതിയിലാണ് പാർട്ടിയിലെ യുവ തലമുറയും ഒരിക്കൽ പോലും അവസരം കിട്ടാത്തവരും. വളരെ വിചിത്രമാണ് ഇത്തവണത്തെ സി.പി.എം സാധ്യതാ പട്ടികയെന്ന വിമർശനം വിവിധ കോണുകളിൽ നിന്നുയർന്നിട്ടുണ്ട്.
ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ ശൈലജ വടകരയിലും, ടി എം തോമസ് ഐസക് പത്തനംതിട്ടയിലും, എളമരം കരീം കോഴിക്കോട്ടും മത്സരിക്കാനാണ് തീരുമാനം. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി ജോയ് ആറ്റിങ്ങലിലും, കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ കാസർകോട് മണ്ഡലത്തിലും, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ കണ്ണൂരിലും മത്സരത്തിന് ഇറങ്ങുമെന്നാണ് വിവരം.
പൊന്നാനിയിൽ കെ ടി ജലീലിനെ പരിഗണിക്കുന്നു. കൊല്ലത്ത് സിറ്റിങ് എം.എൽ.എയായ എം മുകേഷിനെയാണ് പാർട്ടി നിർദ്ദേശിക്കുന്നത്. ഇടുക്കിയിൽ ജോയ്സ് ജോർജ് വീണ്ടും പൊതുസ്വതന്ത്രനായി വന്നേക്കും. ആലപ്പുഴയിൽ ആരിഫ് തന്നെയായിരിക്കും സ്ഥാനാർത്ഥി. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി പട്ടികയിൽ ഒരു പേരിലെയ്ക്കെത്താനാകാതെ സി.പി.എം പ്രതിസന്ധിയിലാണ്. ശനിയാഴ്ച ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാർഥി വിഷയം ചർച്ച ചെയ്തെങ്കിലും ഒരു തീരുമാനവുമായില്ല.
സ്ഥാനാർത്ഥി പട്ടിക വീണ്ടും ചർച്ച ചെയ്യാൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പള്ളി, കെ. എസ് അരുൺ കുമാർ എന്നിവരുടെ പേര് പാർട്ടി സ്ഥാനാർത്ഥി ആയി ചർച്ചയ്ക്ക് വന്നിട്ടുണ്ട്. ഇതിനു പുറമെ പൊതുസമ്മതനെ കൂടി നോക്കുന്നുണ്ട്..കെ വി തോമസിന്റെ മകൾ രേഖ തോമസിന്റെ പേര് പുറമെ ചർച്ച ആയെങ്കിലും പാർട്ടി ചർച്ച ചെയ്തിട്ടില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിലെ അപാകത ലോക്സഭതിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ ഉണ്ടാകരുതെന്നു സംസ്ഥാനനേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.
ചാലക്കുടിയിൽ മുൻമന്ത്രി രവീന്ദ്രനാഥിനാണ് സാധ്യത. സിനിമ രംഗത്തുനിന്നുള്ള വനിത സ്ഥാനാർഥിയാകാനുള്ള സാധ്യതയും യോഗത്തിൽ ഉയർന്നിട്ടുണ്ട്. എന്നാൽ തീരുമാനമായിട്ടില്ല. സാധാരണ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ധാരണയാക്കിയാൽ മാത്രമേ സി.പി.എമ്മിൽ നിന്നും ഈ കാര്യത്തിലുള്ള വിവരങ്ങൾ ലഭിക്കാറുള്ളു. എന്നാൽ ഇക്കുറി യുദ്ധകാലടി സ്ഥാനത്തിലാണ് കാര്യങ്ങളുടെ പോക്കെന്നാണ് വിവരം.
Keywords: News, News-Malayalam-News, Kerala, Politics, CPM, LDF, Politics, Lok Sabha Election, CPM potential candidate list without surprises.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.