തിരുവനന്തപുരം: സിപിഎം നേരിടുന്ന പ്രതിസന്ധികളെ പ്രതിരോധിക്കാനായി പാര്‍ട്ടി സൈബര്‍ പ്രതിരോധത്തിനൊരുങ്ങുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.
Key Words: Kerala, CPM, Protest,
പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങളെ നേരിടാന്‍ സംസ്ഥാനതലംമുതല്‍ ലോക്കല്‍തലംവരെ പ്രത്യേക ടീം രൂപവത്കരിച്ച് പ്രത്യയശാസ്ത്രപരവും ആശയപരവുമായ ബോധവത്കരണം നടത്തും. മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടും. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ പാര്‍ട്ടിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാനും സംവിധാനമൊരുക്കണമെന്നും രേഖ നിര്‍ദ്ദേശിക്കുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് യോഗത്തില്‍ ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.
നാളെ നടക്കുന്ന സിപിഐ(എം) സംസ്ഥാന സമിതിയോഗം ഇക്കാര്യം വിശദമായി ചര്‍ച്ചചെയ്യും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഘടകക്ഷികളുമായി ആലോചിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗത്തില്‍ ധാരണയായി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.