Action Taken | ദിവ്യയെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയെന്ന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ച് സിപിഎം
Nov 8, 2024, 15:09 IST
Photo Credit: Facebook / PP Divya
● പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയതിന് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കി
● ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് ഭയന്നാണ് ധൃതി പിടിച്ച് സംഘടനാ നടപടി സ്വീകരിച്ചത്
കണ്ണൂര്‍: (KVARTHA) പിപി ദിവ്യയെ പുറത്താക്കിയതായി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ച് സിപിഎം. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയതിന് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയെന്നാണ് ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ പേരില്‍ വന്ന വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം പിപി ദിവ്യയെ സംഘടനാ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനായി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ എഡിഎം നവീന്‍ ബാബു മരിച്ച സംഭവം വിഷമാക്കുന്നതിനെ തുടര്‍ന്നാണ് ധൃതി പിടിച്ച് സംഘടനാ നടപടി സ്വീകരിച്ചത് എന്നാണ് അറിയുന്നത്.
#CPM #KeralaPolitics #DivyaRemoval #DisciplinaryAction #MVJayarajan #PoliticalNews
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.