മലപ്പുറം: സിപിഎമ്മും പിഡിപിയും വീണ്ടും ഒരുവേദിയിൽ ഒരുമിക്കുന്നു. മലപ്പുറത്ത് മ അദനിയുടെ മോചനമാവശ്യപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന പൊതുപരിപാടിയിലാണ് സിപിഎം നേതാവും പിബി അംഗവുമായ എം.എ ബേബിയും പിഡിപി നേതാക്കളും വേദി പങ്കിടുന്നത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരു പാർട്ടീനേതാക്കളും ഒരേവേദിയിൽ ഒരുമിക്കുന്നത്. സിപിഐ(എം)- പിഡിപി ബാന്ധവം തെറ്റായിരുന്നുവെന്ന് ഒരിക്കല്‍ വിലയിരുത്തിയ പിബി അംഗം പിഡിപി വേദിയില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയ കേരളത്തിന് പുതിയ മാനങ്ങള്‍ നല്‍കും.
മ അദനി വിഷയത്തിൽ തികഞ്ഞ മൗനം പാലിച്ചിരുന്ന മുസ്ലീം ലീഗ് കഴിഞ്ഞ ദിവസം പ്രശ്നത്തിൽ ഇടപെടാമെന്ന് പ്രസ്താവന നടത്തിയ സാഹചര്യത്തിലാണ് പുതിയ നീക്കങ്ങളെന്നത് ശ്രദ്ധേയമാണ്. മലപ്പുറം പുത്തനത്താണിയില്‍ പിഡിപി സംഘടിപ്പിക്കുന്ന മലബാര്‍ സംഗമത്തിലാണ് ഉദ്ഘാടകനായി എംഎ ബേബി പങ്കെടുക്കുന്നത്. നിരപരാധികളായ നിരവധി മുസ്ലിംങ്ങള്‍ വിചാരണ കാത്ത് ജയിലില്‍ കഴിയുന്ന അവസ്ഥയെ കുറിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ രാഷട്രപതിയ്ക്ക് നിവേദനം നല്‍കിയതും ഈയിടെയാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ ആകര്‍ഷിക്കാനുള്ള പാര്‍ട്ടിയുടെ ശ്രമമാണ് ഇതെന്ന് രാഷട്രീയ നിരീക്ഷകര്‍ കരുതുന്നു.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സിപിഐ(എം)- പിഡിപി ബന്ധം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും തുടര്‍ന്ന് ബന്ധം തെറ്റായിരുന്നുവെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുകയും ചെയിതിരുന്നു. അതിനു ശേഷം പിഡിപിയോടും മദനിയോടും സംസ്ഥാന നേതൃത്വം അകലം പാലിക്കുകയായിരുന്നു. പിഡിപിയുടെ മലബാര്‍ സംഗമത്തില്‍ ജില്ലയില്‍ നിന്നുള്ള സിപിഐ(എം) സഖാക്കളാരും പങ്കെടുക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്
Keywords: Kerala, PDP, CPM, Abdul Nasar Madani, Release, Human Rights, Malappuram, Muslim League, VS, MA Baby,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.