വിളപ്പിൽശാലയിൽ സിപിഎം-ആർ.എസ്.എസ് സംഘർഷം; രണ്ട് പേർക്ക് വെട്ടേറ്റു

 


വിളപ്പിൽശാലയിൽ സിപിഎം-ആർ.എസ്.എസ് സംഘർഷം; രണ്ട് പേർക്ക് വെട്ടേറ്റു
തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് വെട്ടേറ്റു. ഒരു സിപിഎം പ്രവര്‍ത്തകനും ആര്‍എസ്എസ് പ്രവര്‍ത്തകനുമാണ് വെട്ടേറ്റത്. പുലര്‍ച്ചെ മൂന്നു മണിയോടെ കൊങ്ങംപള്ളി സ്വദേശി അശോകനാണ് ആദ്യം വെട്ടേറ്റത്. അശോകന്റെ മകനും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ അരുണുമായുള്ള രാഷ്ട്രീയ വൈരമാണ് ആക്രമണത്തിന് കാരണമായത്.

വീട്ടിലെത്തിയ അക്രമിസംഘം അശോകനെ വിളിച്ചിറക്കി വെട്ടുകയായിരുന്നു. വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും അക്രമിസംഘം നശിപ്പിച്ചു. എട്ടു പേരാണ് ആക്രമണം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.

സംഭവത്തിന് പിന്നാലെ ക്ഷേത്രത്തിന് മുന്നില്‍വെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷിനെ ഒരു സംഘം മര്‍ദ്ദിച്ചു. ഇതിനുശേഷമാണ് കൊണ്ടാമൂഴി സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീജിത്തിനെ ഒരു സംഘം വെട്ടിപരിക്കേല്പിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്താനെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് പിരിച്ചുവിട്ടു.

ശ്രീജിത്തിനെയും അശോകനെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷം തടയാനായി പോലീസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Keywords: Kerala, CPM, RSS, Activists, Hacked, Injured, Hospital, Treatment, Vilappilsala, Police,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia