പാലക്കാട്: മുണ്ടൂരില്‍ സിപിഎം പിളര്‍ന്നു. സിപിഎമ്മിലെ വിമതപക്ഷം ഏരിയ സെക്രട്ടറി പി.എ.ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നു നാമകരണം ചെയ്ത പാര്‍ട്ടിയുടെ ഏരിയ സെക്രട്ടറിയായി സിപിഎമ്മില്‍ തരംതാഴ്ത്തലിനു വിധേയനായ പി.എ ഗോകുല്‍ദാസിനെ തിരഞ്ഞെടുത്തു. 19 അംഗ ഏരിയ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. യഥാര്‍ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരാണ് തങ്ങളെന്നും ഇപ്പോഴത്തെ തീരുമാനം സിപിഎം സംസ്ഥാന, കേന്ദ്ര നേതൃത്വത്തിന് എതിരല്ലെന്നും ഗോകുല്‍ദാസ് പ്രഖ്യാപിച്ചു. ജില്ലാ നേതൃത്വത്തിലെ ചില കോക്കസുകള്‍ക്കെതിരെയാണ് തങ്ങളുടെ പാര്‍ട്ടിയെന്നും സമ്മേളനം അറിയിച്ചു. ഒരാഴ്ചക്കുള്ളില്‍ ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റികള്‍ രൂപീകരിക്കും. വിഎസിന്റെ മണ്ഡലമായ മലമ്പുഴയിലാണ് മുണ്ടൂര്‍ പഞ്ചായത്ത്.
വ്യക്തിപരമായ വിഷയം സംബന്ധിച്ച പരാതിയില്‍ ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗോകുല്‍ദാസിനെ മുണ്ടൂര്‍ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് കോങ്ങാട് ലോക്കല്‍ കമ്മിറ്റിയിലേക്കു സിപിഎം തരംതാഴ്ത്തിയത്. തീരുമാനം സംസ്ഥാന കമ്മിറ്റിയും ശരിവച്ചിരുന്നു.
പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ച് ഗോകുല്‍ദാസിനെ പിന്തുണയ്ക്കുന്ന വിഎസ് പക്ഷം കഴിഞ്ഞ ദിവസം തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ച ചേര്‍ത്ത ഏരിയ കമ്മിറ്റി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് മുണ്ടൂരില്‍ ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്ത് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.

Keywords: Kerala, CPM, Split, Malampuzha, Mundoor, Palakkad,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.