MV Govindan | ആകാശ് തില്ലങ്കേരി പ്രാദേശിക ക്രിമിനല്‍ സംഘത്തിലൊരാള്‍: എം വി ഗോവിന്ദന്‍

 




തളിപ്പറമ്പ്: (www.kvartha.com) ആകാശ് തില്ലങ്കേരിക്കെതിരായ വിവാദങ്ങളില്‍ പ്രതികരിക്കുന്നില്ലെന്ന് സി പി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ തളിപ്പറമ്പില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രാദേശികമായുള്ള ഒരു ക്രിമിനല്‍ സംഘമാണിത്. അതേ കുറിച്ചു ഞാന്‍ പ്രതികരിക്കുന്നില്ല. 

കൊലപാതകം നടത്താനുള്ള ആഹ്വാനമൊന്നും പാര്‍ടി നടത്തിയിട്ടില്ല. അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പാര്‍ടിക്ക് മറ്റു സഹായങ്ങളൊന്നും വേണ്ട. ക്രിമിനല്‍ സംഘത്തിന്റെ ഭാഗമായവര്‍ക്കൊന്നും മറുപടിയില്ല. സ്ത്രീത്വത്തെ അപമാനിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടും. സമൂഹ മാധ്യമങ്ങളില്‍ ആരെയെങ്കിലും നിയന്ത്രിക്കേണ്ട കാര്യം പാര്‍ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

MV Govindan | ആകാശ് തില്ലങ്കേരി പ്രാദേശിക ക്രിമിനല്‍ സംഘത്തിലൊരാള്‍: എം വി ഗോവിന്ദന്‍


ശുഹൈബ് വധക്കേസില്‍ സി ബി ഐ അന്വേഷണം അവസാന വാക്കല്ല. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടിനോട് സി പി എം യോജിക്കുന്നില്ല. സി ബി ഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ കൂട്ടിലടച്ച തത്തയാണെന്ന് മനസിലാവുന്ന കാലമാണിത്. ജനകീയ പ്രതിരോധ മുന്നേറ്റ ജാഥയില്‍ കേന്ദ്ര സര്‍കാരിനെതിരെ പ്രതിഷേധമുയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലം പരിപാടികളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എം എല്‍ എ കൂടിയായ എം വി ഗോവിന്ദന്‍.

Keywords:  News,Kerala,State,Top-Headlines,Latest-News,Politics,party,CPM,MV-Govindan, CPM State secretary MV Govindan against Akash Thillankeri
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia