വയനാട്ടില്‍ സിപിഎം ഭൂസമരം വീണ്ടും തുടങ്ങി

 


വയനാട്ടില്‍ സിപിഎം ഭൂസമരം വീണ്ടും തുടങ്ങി
വയനാട്: സിപിഎമ്മിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ വീണ്ടും ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ഭീസമരം ആരംഭിച്ചു. രണ്ട് സ്ഥലങ്ങളിലായി ഇരുന്നൂറോളം കുടുംബങ്ങളാണ് നിക്ഷിപ്ത വനഭൂമി കയ്യേറി കൊടി നാട്ടി താമസം തുടങ്ങിയത്. സിപിഎമ്മിന്റെ ആദിവാസി സംഘടനയായ എകെഎസിന്റെ നേതൃത്വത്തിലാണ് ചിയമ്പത്തും തൊണ്ടര്‍നാട്ടും കുടില്‍കെട്ടി സമരം നടത്തുന്നത്.

ഏറെനാളത്തെ ആലോചനയ്ക്ക് ശേഷമാണ് ഭൂസമരം വീണ്ടും തുടങ്ങാന്‍ ആദിവാസി ക്ഷേമസമിതി തീരുമാനിച്ചത്. എല്‍ഡിഎഫ് ഭരണത്തിലിരിക്കെ ഇവര്‍ ഭൂസമരം നടത്തിയിരുന്നെങ്കിലും ഒടുവില്‍ സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു.

ചീയമ്പം, തൊണ്ടര്‍നാട് എന്നിവിടങ്ങളിലാണ് സമരം നടക്കുന്നത്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ആദിവാസികള്‍ക്കു വിതരണം ചെയ്യാന്‍ കണ്ടെത്തിയ നിക്ഷിപ്ത വനഭൂമികളാണ് ഇവ. സമരത്തിനു മുമ്പായി ഭൂരഹിതരുടെ കണക്ക് സംഘടന ശേഖരിച്ചിരുന്നു. ഒരുസെന്റ്‌പോലും ഭൂമിയില്ലാത്ത രണ്ടായിരം ആദിവാസി കുടുംബങ്ങള്‍ ജില്ലയില്‍ ഉണ്ടെന്നാണ് കണക്ക്. വരുംദിവസം കൂടുതല്‍ പ്രദേശങ്ങളിലേക്ക് ആദിവാസി ക്ഷേമ സമിതി സമരം വ്യപിപ്പിക്കുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചു.


Keywords:  Wayanad, Kerala, CPM, Strike
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia