Reamand | പാനൂര്‍ സ്‌ഫോടനക്കേസില്‍ പരുക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍
Apr 20, 2024, 22:56 IST
കണ്ണൂര്‍: (KVARTHA) പാനൂര്‍ മുളിയാതോട് ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാളെ കൂടി പൊലിസ് അറസ്റ്റു ചെയ്തു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകനായ വിനോദന്‍ (40)നെയാണ് പാനൂര്‍ സിഐ കെ പ്രേംസദന്‍ അറസ്റ്റു ചെയ്തത്. ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
വിനോദിനെ തലശേരി എസിജെഎം കോടതി റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ 12 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കൂത്തുപറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്.

Keywords: Kannur, Kannur-News, Kerala, Kerala-News, News, News-Malayalam-News, CPM supporter who was injured in Panur blast case remanded.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.