ഇരട്ടയാറില്‍ സി.പി.എം പിന്തുണയില്‍ കോണ്‍ഗ്രസ് വിമതന്‍ പ്രസിഡന്റ്
Feb 7, 2015, 13:58 IST
ഇടുക്കി: (www.kvartha.com 07/02/2015) ഇരട്ടയാര്‍ പഞ്ചായത്തില്‍ യു.ഡി.എഫ് പഞ്ചായത്തുകമ്മിറ്റി പിളര്‍ന്നു. ശനിയാഴ്ച നടന്ന പഞ്ചായത്തു പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മിലായിരുന്നു മത്സരം. ഇരുസ്ഥാനാര്‍ത്ഥികള്‍ക്കും ഏഴുവീതം വോട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പു നടത്തിയാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
നറുക്കെടുപ്പില്‍ ഷാജി ശൗര്യാംകുഴി പ്രസിഡന്റായി. കോണ്‍ഗ്രസ് അംഗങ്ങളായ ഷാജി ശൗര്യംകുഴിയും റെജി ഇലിപ്പുലിക്കാട്ടും തമ്മിലായിരുന്നു മല്‍സരം. ഭരണ സമിതിയില്‍ ആകെയുള്ള ഒരു സി.പി.എം അംഗം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്തു.
14 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് ഏഴും കേരള കോണ്‍ഗ്രസ് എം ന് ആറും അംഗങ്ങളായിരുന്നു. മുന്‍ പ്രസിഡന്റ് ബേബി പതിപ്പള്ളി ഉള്‍പ്പെടെ കേരള കോണ്‍ഗ്രസിലെ അഞ്ച് അംഗങ്ങളും കോണ്‍ഗ്രസിലെ ടോമി മണ്ണിപ്ലാക്കലും ഷാജിക്കനുകൂലമായി വോട്ടുചെയ്തു. കോണ്‍ഗ്രസിലെ അഞ്ച് അംഗങ്ങളും കേരള കോണ്‍ഗ്രസിലെ ലില്ലിക്കുട്ടി ഓവേലിയും സി.പി.എം സ്വതന്ത്ര നിഷാ ഷാജിയും റെജിക്ക് അനുകൂലമായി വോട്ടു ചെയ്തതോടെയാണ് ഇരുവര്‍ക്കും തുല്യ വോട്ടുകള്‍ ലഭിച്ചത്.
പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞദിവസം ഡി.സി.സി പ്രസിഡന്റ് പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ യോഗം വിളിച്ചിരുന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ശനിയാഴ്ച രാവിലെ പ്രസിഡന്റു സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് റെജിയെ നിര്‍ദേശിച്ചതോടെയാണ് ഷാജിയും രംഗത്തുവന്നത്. യു.ഡി.എഫ് ധാരണയനുസരിച്ച് കേരള കോണ്‍ഗ്രസ് നേതാവ് ബേബി പതിപ്പള്ളി കഴിഞ്ഞ മാസം പ്രസിഡന്റു സ്ഥാനം രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പു നടന്നത്. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇരട്ടയാറില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി. പോലിസ് കാവല്‍ ഏര്‍പ്പെടുത്തി.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Idukki, Kerala, Congress, CPM, President, Irattayar, Shaji Shauryamkuzhi.
നറുക്കെടുപ്പില്‍ ഷാജി ശൗര്യാംകുഴി പ്രസിഡന്റായി. കോണ്‍ഗ്രസ് അംഗങ്ങളായ ഷാജി ശൗര്യംകുഴിയും റെജി ഇലിപ്പുലിക്കാട്ടും തമ്മിലായിരുന്നു മല്‍സരം. ഭരണ സമിതിയില്‍ ആകെയുള്ള ഒരു സി.പി.എം അംഗം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്തു.
ഷാജി ശൗര്യാംകുഴി |
പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞദിവസം ഡി.സി.സി പ്രസിഡന്റ് പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ യോഗം വിളിച്ചിരുന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ശനിയാഴ്ച രാവിലെ പ്രസിഡന്റു സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് റെജിയെ നിര്‍ദേശിച്ചതോടെയാണ് ഷാജിയും രംഗത്തുവന്നത്. യു.ഡി.എഫ് ധാരണയനുസരിച്ച് കേരള കോണ്‍ഗ്രസ് നേതാവ് ബേബി പതിപ്പള്ളി കഴിഞ്ഞ മാസം പ്രസിഡന്റു സ്ഥാനം രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പു നടന്നത്. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇരട്ടയാറില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി. പോലിസ് കാവല്‍ ഏര്‍പ്പെടുത്തി.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Idukki, Kerala, Congress, CPM, President, Irattayar, Shaji Shauryamkuzhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.