ബദല്‍ സര്‍ക്കാരിന് ഇനിയൊരു കൈനോക്കാന്‍ സി.പി.എം; വി.എസ്. തടസമല്ല

 


തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാര്‍ വന്നാല്‍ നയിക്കാനുള്ള അയോഗ്യത പിണറായി വിജയനില്‍ നിന്നു നീങ്ങിയതോടെ, യു.ഡി.എഫ്. സര്‍ക്കാരിനെ വീഴ്ത്തി ബദല്‍ സര്‍ക്കാരുണ്ടാക്കാനുള്ള ആലോചനകള്‍ക്കു തുടക്കമിട്ടതായി സൂചന. നിയമസഭയില്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള യു.ഡി.എഫ്. സര്‍ക്കാരിനെ കാലാവധി തികയും മുമ്പേ താഴെയിറക്കാന്‍ ഒരുകൈ നോക്കിയാലോ എന്ന ചിന്തയ്ക്ക് സി.പി.എം. തുടക്കമിട്ടു കഴിഞ്ഞതായാണു സൂചന. ലോക്‌സഭ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ സംസ്ഥാനത്തു ഭരണമാറ്റം ഉണ്ടാകുമെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗവും നിയമസഭാ കക്ഷി ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞത് ഈ ദിശയിലുള്ള നീക്കത്തിന്റെ വ്യക്തമായ സൂചന നല്‍കുന്ന വിധത്തിലാണ്.

യു.ഡി.എഫിലെ ചില കക്ഷികള്‍ അസംതൃപ്തരാണ്, എല്‍.ഡി.എഫില്‍ എടുക്കുമോ എന്ന ഉറപ്പില്ലാത്തതിനാലാണ് അവര്‍ ഇപ്പോഴും യു.ഡി.എഫില്‍ തുടരുന്നത് എന്നിങ്ങനെ ഉള്ളിലിരിപ്പ് തുറന്നടിക്കുന്ന വിധത്തിലാണ് കോടിയേരി സംസാരിച്ചത്. അതാകട്ടെ, വ്യക്തിപരമായ അഭിപ്രായങ്ങളായി പറയാന്‍ കഴിയുന്ന കാര്യങ്ങളുമല്ല. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമായ നേതാവാണ് കോടിയേരി.

അതേസമയം, എം.എല്‍.എമാരെ ചാക്കിട്ട് പിടിച്ച് സര്‍ക്കാരിനെ വീഴ്ത്താന്‍ എല്‍.ഡി.എഫ്. ശ്രമിക്കില്ല എന്നൊരു മുന്‍കൂര്‍ ജാമ്യംകൂടി അദ്ദേഹം എടുത്തിട്ടുണ്ട്്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.പി.എം. ശ്രമം നടത്തുന്നു എന്ന വിമര്‍ശനം ഉണ്ടാകാതിരിക്കാനാണ് ഇത്. എന്നാല്‍ എം.എല്‍.എമാരെ സൃഷ്ടിച്ചത് ജനങ്ങളാണെന്നും അവരുടെ മനസില്‍ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നും കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്. അതായത് അപ്പുറത്തെ എം.എല്‍.എമാര്‍ രാഷ്ട്രീയ നിലപാട് മാറ്റി ഇപ്പുറത്തുവന്നാല്‍ നിരാകരിക്കില്ല എന്നുതന്നെ. ഇതിനുമപ്പുറം മനസിലാകുന്ന ഭാഷയില്‍ ഒരു പ്രതിപക്ഷ പാര്‍ട്ടിയുടെ ഉന്നത നേതാവ് പറയേണ്ടതുണ്ടോ എന്നാണ് സി.പി.എം. നേതാക്കള്‍ സ്വകാര്യമായി വെളിപ്പെടുത്തുന്നത്.

ഏതാനും എം.എല്‍.എമാരുടെ മാത്രം ഭൂരിപക്ഷമുള്ള യു.ഡി.എഫ്. സര്‍ക്കാരിനെ വീഴ്ത്താനുള്ള സാഹചര്യം ഇടയ്ക്ക് ഇടതുമുന്നണിക്ക് ഒത്തുകിട്ടിയതാണ്. കെ.എം. മാണിയുമായി ചര്‍ച്ചയും നടന്നു. പക്ഷേ, ബദല്‍ സര്‍ക്കാര്‍ വന്നാല്‍ വി.എസിനെ മുഖ്യമന്ത്രിയാക്കേണ്ടി വരും എന്നതിനാലാണ് ആ നീക്കം പാതിവഴിക്ക് നിര്‍ത്തിയത്. പാര്‍ട്ടിക്ക് വഴങ്ങാത്ത വി.എസിനെ പ്രതിപക്ഷ നേതാവുസ്ഥാനത്തു നിന്നു നീക്കാന്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയും ചെയ്തിരുന്നു.
ബദല്‍ സര്‍ക്കാരിന് ഇനിയൊരു കൈനോക്കാന്‍ സി.പി.എം; വി.എസ്. തടസമല്ല

എന്നാല്‍ അത് കേന്ദ്ര നേതൃത്വം തല്‍ക്കാലം തടഞ്ഞിരിക്കുകയാണ്. ലാവ്്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റമുക്തനായ സാഹചര്യത്തില്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ നിയമപരമായും ധാര്‍മികമായും സിപിഎമ്മിനു തടസമില്ല. ആറ് മാസത്തിനുള്ളില്‍ നിയമസഭാംഗമായാല്‍ മതിതാനും. മുഖ്യമന്ത്രിയാകുന്ന പിണറായിയുടെ പിന്‍ഗാമിയായി പാര്‍ട്ടി സെക്രട്ടറിയാകാന്‍ സാധ്യതയുള്ള കോടിയേരി നിയമസഭാംഗത്വം രാജിവയ്ക്കുകയും തലശേരി മണ്ഡലത്തില്‍ പിണറായിയെ മല്‍സരിപ്പിച്ച് വിജയിക്കാനും കഴിയും. ഇതാണത്രേ സി.പി.എം. കണക്കുകൂട്ടുന്നത്.

കാര്യങ്ങള്‍ ഈ വഴി നീങ്ങണമെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് വലിയ വിജയം നേടണം. അതിനുള്ള പഴുതടച്ച തയ്യാറെടുപ്പുകളിലേക്കാണ് സി.പി.എമ്മും ഇടതുമുന്നണിയും നീങ്ങുന്നത്.

Keywords:  Thiruvananthapuram, Kerala, V.S Achuthanandan, Kodiyeri Balakrishnan, Pinarayi vijayan, K.M.Mani, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia