അബ്ദുല്ലക്കുട്ടിയുടെ വെളിപ്പെടുത്തല്‍: തിരിച്ചടിക്കാന്‍ സി.പി.എം ആയുധം മൂര്‍ച്ച കൂട്ടുന്നു

 


തിരുവനന്തപുരം: പിണറായി വിജയനെതിരെ എ.പി അബ്ദുല്ലക്കുട്ടി ഉന്നയിച്ച ഗുരുതര ആരോപണം പിണറായിയുടെ കേരളയാത്രയുടെ ലക്ഷ്യം തെറ്റിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിന്റെ ഭാഗമെന്ന് സി.പി.എമ്മിനു സംശയം. അതു ശരിയാണെങ്കിലും അല്ലെങ്കിലും ആ വിധത്തില്‍ പ്രതികരിച്ച് ആരോപണത്തിന്റെ മുനയൊടിക്കാനാണ് സി.പി.എം ഒരുങ്ങുന്നതെന്നാണു സൂചന.

മാത്രമല്ല, ഗുജറാത്തില്‍ 2002ല്‍ മുസ്്‌ലിംകളെ കൂട്ടക്കൊല ചെയ്ത സംഭവത്തോടെ കുപ്രസിദ്ധനായി മാറിയ നരേന്ദ്ര മോഡിയെ പിന്നീട് പ്രകീര്‍ത്തിച്ച ആളാണ് അബ്ദുല്ലക്കുട്ടി എന്നതും സി.പി.എം തിരിച്ചടിക്കാന്‍ ഉപയോഗിക്കും. ശനിയാഴ്ച പിണറായി ആരംഭിക്കുന്ന കേരള യാത്രയില്‍ വര്‍ഗീയതയും വിലക്കയറ്റവും മറ്റുമാണ് മുഖ്യ വിഷയങ്ങളായി പറയുന്നത്. എങ്കിലും സോളാര്‍ കേസുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജിയും യാത്രയുടെ ആവശ്യങ്ങളില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
അബ്ദുല്ലക്കുട്ടിയുടെ വെളിപ്പെടുത്തല്‍: തിരിച്ചടിക്കാന്‍ സി.പി.എം ആയുധം മൂര്‍ച്ച കൂട്ടുന്നു

സ്വഭാവികമായും സി.പി.എം നേതാക്കള്‍ ഈ യാത്രയുടെ ഭാഗമായ പ്രചാരണ പരിപാടികളിലും മറ്റും ഈ ആവശ്യത്തിലേക്കു കേന്ദ്രീകരിക്കുമെന്നും സോളാര്‍ കേസ് വീണ്ടും സംസ്ഥാനതലത്തില്‍ വന്‍ ചര്‍ച്ചയാക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ്, പ്രത്യേകിച്ച് എ ഗ്രൂപ്പ് കരുതുന്നു. ഇത് മറികടക്കാന്‍ ഗ്രൂപ്പുകളിലൊന്നും പെടാത്തയാളായ അബ്ദുല്ലക്കുട്ടിയെ ഉപയോഗിക്കുകയായിരുന്നുവെന്നാണു സി.പി.എം വിശദീകരിക്കാന്‍ പോകുന്നതത്രേ. മുന്‍ സി.പി.എം നേതാവും എം.പിയും മറ്റുമായിരുന്ന അബ്ദുല്ലക്കുട്ടി സി.പി.എമ്മിനെതിരെ പറയുന്ന കാര്യങ്ങള്‍ക്ക് വിശ്വാസ്യത കൂടുതലാണുതാനും.

കൊലപാതകങ്ങള്‍ക്ക് ബംഗാളിലെ പാര്‍ട്ടിയെ കണ്ടുപഠിക്കണം എന്നും അവര്‍ കൊല്ലാനുദ്ദേശിക്കുന്നവരെ തട്ടിക്കൊണ്ടുപോയി ചാക്കില്‍കെട്ടി കൂടെ ഉപ്പും മറ്റൊരു ചാക്കിലാക്കി കുഴിച്ചു മൂടുകയാണു ചെയ്യുന്നത് എന്നും പിണറായി തന്റെ സാന്നിധ്യത്തില്‍ പറഞ്ഞുവെന്ന അബ്ദുല്ലക്കുട്ടിയുടെ വെളിപ്പെടുത്തലാണ് വിവാദമായിരിക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ മരിച്ചവരുടെ തലയും തലയറ്റ ഉടലും മറ്റും ഉള്‍പെട്ട ചിത്രങ്ങളുമായി ബി.ജെ.പിക്കാര്‍ പാര്‍ലമെന്റില്‍ വന്ന കാര്യം അന്നത്തെ എം.പി പി. സതീദേവി പറഞ്ഞപ്പോഴായിരുന്നത്രേ പിണറായുടെ പ്രതികരണം. താന്‍ നടുങ്ങിപ്പോയെന്നും അധിക കാലം പിന്നീടു താന്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ല എന്നും അബ്ദുല്ലക്കുട്ടി പറയുന്നു. കോണ്‍ഗ്രസ് പത്രമായ വീക്ഷണത്തില്‍ എഴുതിയ ലേഖനത്തിലാണ് അബ്ദുല്ലക്കുട്ടിയുടെ വെളിപ്പെടുത്തല്‍.

അബ്ദുല്ലക്കുട്ടിയുടെ വെളിപ്പെടുത്തല്‍: തിരിച്ചടിക്കാന്‍ സി.പി.എം ആയുധം മൂര്‍ച്ച കൂട്ടുന്നുഎന്നാല്‍ ഇക്കാര്യം പിണറായി നിഷേധിച്ചിരുന്നു. അത്തരമൊരു സംഭാഷണം നടന്നിട്ടില്ലെന്നും അത്തരം സംസാരങ്ങളൊന്നും അബ്ദുല്ലക്കുട്ടിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടി വന്നിട്ടില്ലെന്നും അബ്ദുല്ലക്കുട്ടിയെ പേരെടുത്തു പറയാതെ പിണറായി തിരിച്ചടിച്ചു. എങ്കിലും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയും മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് അതിനെ പ്രതിരോധിക്കാന്‍ സി.പി.എം തീരുമാനമെടുത്തിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പിണറായി നടത്തുന്ന യാത്ര ഉണ്ടാക്കുന്ന ചലനത്തെ പ്രതിരോധിക്കാന്‍ രാഷ്ട്രീയമായി സാധിക്കാത്ത സാഹചര്യത്തിലാണ് ഈ പ്രചാരണമെന്നാണ് സി.പി.എമ്മിന്റെ മറുപടി. അത് എണ്ണിയെണ്ണി പറയാനും പാര്‍ട്ടി ഉദ്ദേശിക്കുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Kerala, Pinarayi vijayan, A.P Abdullakutty, CPM, Murder, Bengal, Meeting, Congress, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia