വടകര: ടി.പി ചന്ദ്രശേഖരനോട് സി.പി.എമ്മിന് ശത്രുതയുണ്ടായിരുന്നില്ലന്ന് സി.പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. അത്‌കൊണ്ട് തന്നെ ചന്ദ്രശേഖരനെ കൊല്ലേണ്ട കാര്യം സിപിഎമ്മിനില്ല.
എന്നാല്‍ ചന്ദ്രശേഖരന്‍ പാര്‍ട്ടിയെ ശത്രുവായി കണ്ട് തകര്‍ക്കാന്‍ നോക്കുകയായിരുന്നു. ഒഞ്ചിയത്ത് സിപിഎമ്മില്‍ നിന്നകന്നത് ചുരുക്കം പ്രവര്‍ത്തകര്‍ മാത്രമാണെന്ന് പിണറായി പറഞ്ഞു. തെറ്റു ബോധ്യപ്പെട്ടവര്‍ സിപിഎമ്മിലേക്ക് തിരിച്ചു വരുന്നുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. വടകരയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പിണറായി.
കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന നിരുത്തരവാദപരമാണ്. വധത്തെ കുറിച്ച് മുല്ലപ്പള്ളിക്ക് മുന്‍കൂട്ടി അറിയാമായിരുന്നു. അടിയന്തരാവസ്ഥയുടെ സാഹചര്യം ആവര്‍ത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി.
യുഡിഎഫും പോലീസും വലതുപക്ഷ മാധ്യമങ്ങളും ചേര്‍ന്നൊരുക്കുന്ന തിരക്കഥയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പോകുന്നത്. കേരള രാഷ്ട്രീയത്തില്‍ മുഖം നഷ്ടപ്പെട്ട യുഡിഎഫ് ശ്രദ്ധ തിരിച്ചു വിടാന്‍ ചന്ദ്രശേഖരന്റെ കൊലപാതകം ഉപയോഗിക്കുകയാണ്. അപ്പോള്‍ ഈ കൊലപാതകം കൊണ്ട് ആര്‍ക്കാണ് ഗുണം ലഭിച്ചതെന്നു വ്യക്തമാകും.
പാര്‍ട്ടിയെ കരിവാരിത്തേയ്ക്കാന്‍ കല്യാണവീടിനെ ഉപയോഗിക്കുകയാണ്. അന്ത്യേരി സുരയുടെ വീട്ടില്‍ പോയതിന് സിപിഎമ്മിനെ കുറ്റപ്പെടുത്തേണ്ടതില്ല. കല്യാണ വീട്ടില്‍ പോകുമ്പോള്‍ രാഷ്ട്രീയം നോക്കാറില്ല. കോണ്‍ഗ്രസില്‍ പെട്ടവരും സുരയുടെ വീട്ടില്‍ അന്ന് വന്നിരുന്നു. പനോളി വല്‍സന് വധത്തില്‍ പങ്കുണ്ടെന്നു സ്ഥാപിക്കാന്‍ ഓഫിസ് സെക്രട്ടറി ബാബുവിനെ പൊലീസ് ക്രൂരമായാണ് പീഢിപ്പിച്ചത്. തെറ്റായ വഴിക്ക് അന്വേഷണം പോയാല്‍ അതിനെ നേരിടും.
സിപിഎമ്മിന് എതിരായ ഏത് നുണയും വസ്തുതയില്ലെങ്കിലും മാധ്യമങ്ങള്‍ പ്രചരരിപ്പിക്കുകയാണ്. സിപിഎമ്മിലെ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ച പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തില്‍ നിന്നു ഒഴിവാക്കി. സിപിഎം നേതാക്കളെ പ്രതിക്കളാക്കി പാര്‍ട്ടിയെ തകര്‍ത്തു കളയാമെന്നു ആരും വ്യാമോഹിക്കേണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Keywords: T.P Chandrashekaran, Pinarayi Vijayana, CPM, CPI, Vadakara, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.