വി.എസിനെ തൊട്ടാല്‍ പാര്‍ട്ടി പിളരും: കെ.കെ രമ

 


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ തൊട്ടാല്‍ പാര്‍ട്ടി പിളരുമെന്ന് കെ.കെ രമ. തന്നെ പിന്തുണച്ചതിന്റെ പേരില്‍ വി.എസിനെതിരെ നടപടിയൊന്നുമുണ്ടാകില്ലെന്നും രമ പറഞ്ഞു.

ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ തലസ്ഥാനത്ത് നടത്തിയ നിരാഹാര സമരത്തെ അനുകൂലിച്ച് വി.എസ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചിരുന്നു. ഇതിനെ പോളിറ്റ് ബ്യൂറോ രൂക്ഷമായി വിമര്‍ശിച്ചിരുന്നെങ്കിലും തല്‍ക്കാലം വി.എസിനെതിരെ നടപടിയുണ്ടാവില്ലെന്നാണറിയുന്നത്.

വി.എസിനെ തൊട്ടാല്‍ പാര്‍ട്ടി പിളരും: കെ.കെ രമതന്റെ സമരം വിജയമായിരുന്നുവെന്ന് പറഞ്ഞ രമ ടി.പി കേസ് നടത്താന്‍ സി.പി.എം ചെലവഴിച്ച കോടികളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. നിരാഹാര സമരം അവസാനിപ്പിച്ച് വടകരയിലെത്തുന്ന രമയെ സ്വീകരിക്കാനായി ആര്‍.എം.പി പ്രവര്‍ത്തകര്‍ പൊതുസമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : V.S Achuthanandan, T.P Chandrasekhar Murder Case, Police, Kerala, Politics, CBI, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia