വിഎസിനെ സംസ്ഥാനസമിതിയില്‍ ഉള്‍പ്പെടുത്തില്ല

 


തിരുവനന്തപുരം:(www.kvartha.com 19.09.2015) പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാനസമിതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നു കേന്ദ്ര നേതാക്കള്‍. പിബി കമ്മീഷനു മുമ്പിലുള്ള വിഷയങ്ങളില്‍ തീരുമാനമാകാതെ ഇക്കാര്യം ആലോചിക്കില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.
 
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ സംസ്ഥാന സമിതിയിലേക്ക് ക്ഷണിച്ചത് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് സൂചന. മൂന്നാര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പരിഗണിക്കുമ്പോള്‍ വിഎസുണ്ടാവണം എന്ന് യെച്ചൂരി നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച്‌ സംസ്ഥാന സമിതി യോഗത്തില്‍ വിഎസ് പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
വിഎസിനെ സംസ്ഥാനസമിതിയില്‍ ഉള്‍പ്പെടുത്തില്ല

Keywords: V.S. Achuthanandan, State committe, central committe, Sitaram yechuri

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia