തലശേരിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെട്ടു

 


തലശേരി: വടക്കുമ്പാട് പാറക്കെട്ടില്‍ സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍  ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പാറക്കെട്ട് സിന്ധു നിവാസില്‍ പുരുഷോത്തമന്റെ മകന്‍ ഷിധിന്‍(20) ആണ് മരിച്ചത്. വെള്ളിയാഴ്ച  രാത്രി പതിനൊന്നു മണിയോടെയാണ്  കൊളച്ചേരി അയോധ്യ ബസ് സ്‌റ്റോപ്പിനു സമീപത്തെ റോഡരികില്‍  ഷിധിനെ കൈകാലുകള്‍ തല്ലിയൊടിച്ച നിലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

തലശേരിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെട്ടുനാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ  പോലീസ് ഷിധിനെ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും  രക്ഷിക്കാനായില്ല. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ്: വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെ പാറക്കെട്ടില്‍  സി.പി.എം  പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞുള്ള അക്രമം ഉണ്ടായി. ഇതിനിടയില്‍ പാറക്കെട്ടിലെ ഒരു ബേക്കറി തകര്‍ത്തിരുന്നു. സംഭവത്തില്‍ മൂന്ന് പാര്‍ട്ടി അനുഭാവികള്‍ക്ക് പരിക്കേറ്റു. കല്ലുകൊത്തിപ്പറമ്പത്ത് പ്രവീഷ്(21), ചന്ദ്രമ്പത്ത് സുനീഷ്(24), ശ്രീവല്‍സത്തില്‍ ബിനോയ് രാജ്(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ  തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീടാണ് ഷിധിനെ ആക്രമിക്കപ്പെട്ടനിലയില്‍ വഴിയരികില്‍ കണ്ടെത്തിയത്.

എ.എസ്.പി: നാരായണന്‍, സി.ഐ: വി.കെ.വിശ്വംഭരന്‍, എസ്.ഐ: എം.വി.ആസാദ് എന്നിവരുടെ നേതൃത്വത്തില്‍ സംഘര്‍ഷമുണ്ടായ സ്ഥലത്ത് ശക്തമായ പോലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്. കൂടാതെ കൊളശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിനു നേരെ വെള്ളിയാഴ്ച രാത്രി വളരെ വൈകി അക്രമവും ഉണ്ടായി.

Also Read:
കാഞ്ഞങ്ങാട് നഗരസഭയില്‍ വിജിലന്‍സ് റെയ്ഡ്

Keywords:  Thalassery, CPM, Leaders, Attack, Killed, Hospital, Injured, Police, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia