കഴക്കൂട്ടം റെയില്‍വെ പാളത്തില്‍ വിള്ളല്‍: ട്രെയിനുകള്‍ വൈകി ഓടുന്നു

 


തിരുവനന്തപുരം: കഴക്കൂട്ടം ലെവല്‍ ക്രോസിലെ റെയില്‍വെ പാളത്തില്‍ വിള്ളല്‍ . വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്   ഇതുവഴിയുള്ള റെയില്‍ ഗതാഗതം നിറുത്തിവെച്ചു. ഒരുമണിക്കൂര്‍ നേരത്തെ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ്    ഗതാഗതം താല്‍ക്കാലികമായി പുനഃസ്ഥാപിച്ചത്.

വ്യാഴാഴ്ച രാവിലെ 6.30 മണിയോടെ വെട്ടുറോഡ് പുത്തന്‍വീട്ടില്‍ കെ.ദിവാകരനാണ് പാളത്തില്‍ വിള്ളല്‍ കണ്ടത്. ദിവാകരന്‍  ഉടന്‍ തന്നെ ലെവല്‍ ക്രോസിലെ ജീവനക്കാരനെ വിവരം അറിയിക്കുകയായിരുന്നു. ആ സമയം അതുവഴി തിരുവനന്തപുരത്ത് നിന്ന് വന്ന ചെന്നൈ മെയില്‍ കടന്നുപോകേണ്ടതായിരുന്നു.

കഴക്കൂട്ടം റെയില്‍വെ പാളത്തില്‍ വിള്ളല്‍: ട്രെയിനുകള്‍ വൈകി ഓടുന്നുലെവല്‍ ക്രോസില്‍ നിന്നും വിവരം  ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ട്രെയിനുകള്‍ കഴക്കൂട്ടം റെയില്‍വെ സ്‌റ്റേഷനിലും കൊച്ചുവേളി റെയില്‍വെ സ്‌റ്റേഷനിലും നിര്‍ത്തിയിടുകയായിരുന്നു.

കൊച്ചുവേളിയില്‍ നിന്ന് ജീവനക്കാരെത്തി വിള്ളല്‍ പ്രശ്‌നം താല്‍ക്കാലികമായി പരിഹരിച്ചതിനുശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. വിള്ളലിന്റെ
കാരണം വ്യക്തമല്ല. അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
എസ്.എന്‍.ഡി.പി യോഗം വേണ്ടിവന്നാല്‍ രാഷ്ട്രീയത്തില്‍ ഇടപെടും: തുഷാര്‍ വെള്ളാപ്പള്ളി

Keywords:  Crack on track detected, rail traffic disrupted,Thiruvananthapuram, Railway Track, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia