Crane stuck | ക്രെയിന്‍ കുടുങ്ങി: പാലക്കാട് പാതയില്‍ റെയില്‍വെ ഗതാഗതം തടസപ്പെട്ടു; പിന്നീട് പുന:സ്ഥാപിച്ചു

 


പാലക്കാട്: (www.kvartha.com) പാലക്കാട് ഒറ്റപ്പാലം മാന്നന്നൂരില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിന് വന്ന ക്രെയിന്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രൂപപ്പെട്ട ഗതാഗത തടസം പുന:സ്ഥാപിച്ചു. 

നേരത്തെ സുരക്ഷാകാരണങ്ങള്‍ പരിഗണിച്ച് മാന്നന്നൂരില്‍ സിംഗിള്‍ ലൈന്‍ ട്രാഫിക് ഏര്‍പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ ഭാഗത്തുകൂടി ട്രെയിനുകള്‍ വൈകി ഓടുകയും ചെയ്തിരുന്നു.

Crane stuck | ക്രെയിന്‍ കുടുങ്ങി: പാലക്കാട് പാതയില്‍ റെയില്‍വെ ഗതാഗതം തടസപ്പെട്ടു; പിന്നീട് പുന:സ്ഥാപിച്ചു

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ ക്രെയിന്‍ കൊണ്ടുവന്നത്. ഉച്ചയോടെ ക്രെയിന്‍ കുടുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് ആറോളം ട്രെയിനുകളാണ് വൈകിയത്. ക്രെയിന്‍ കുടുങ്ങിയതിന് പിന്നാലെ എറണാകുളത്തുനിന്ന് ടെക്നിഷ്യന്‍ എത്തുകയും നീക്കം ചെയ്യുകയുമായിരുന്നു. ഇതോടെ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

Keywords: Crane stuck: Rail traffic on Palakkad line disrupted; Later restored, Palakkad, News, Traffic, Protection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia