കോഴ വിവാദം; സി കെ ജാനുവിന്‍റെ വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മൊബൈൽ ഫോണുകളും ബാങ്ക് ഇടപാട് രേഖകളും പിടിച്ചെടുത്തു

 


വയനാട്: (www.kvartha.com 09.08.2021) കോഴ വിവാദത്തില്‍ സി കെ ജാനുവിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് നടത്തിയ മിന്നൽ പരിശോധനയിൽ മൊബൈൽ ഫോണുകളും ബാങ്ക് ഇടപാട് രേഖകളും പിടിച്ചെടുത്തു. സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിനായി കാട്ടികുളം പനവല്ലിയിലെ വീട്ടിലാണ് ക്രൈം ബ്രാഞ്ച് സംഘം മിന്നൽ പരിശോധന നടത്തിയത്.

ജാനുവിന്‍റെയും സഹോദരന്‍റെ മകൻ അരുണിന്‍റെയും മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു നടപടി.

കോഴ വിവാദം; സി കെ ജാനുവിന്‍റെ വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മൊബൈൽ ഫോണുകളും ബാങ്ക് ഇടപാട് രേഖകളും പിടിച്ചെടുത്തു

അതേസമയം കോഴ വിവാദത്തിൽ ബിജെപി നേതാക്കൾക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുക്കും. മൊബൈൽ ഫോണുകൾ ഹാജരാക്കാതെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിന് സംഘടനാ ജനറൽ സെക്രടറി എം ഗണേഷ്, വയനാട് ജില്ല ജനറൽ സെക്രടറി പ്രശാന്ത് മലവയൽ എന്നിവർക്കെതിരെയാണ് കേസെടുക്കുക.

കേസുമായി ബന്ധപ്പെട്ട് സംഘടന ജനറൽ സെക്രടറി എം ഗണേഷിനെയും ജില്ലാ ജനറൽ സെക്രടറി പ്രശാന്ത് മലവയലിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇരുവരോടും മൊബൈൽ ഫോണുകൾ ഹാജരാക്കാൻ അറിയിച്ചു. രണ്ടുതവണ നോടീസ് നൽകിയെങ്കിലും ഇത് നിരസിച്ചതോടെയാണ് നിയമ നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്.

Keywords:  News, Wayanad, Crime Branch, Case, BJP, K Surendran, K. Surendran, Kerala, State, Crime branch seized, Crime branch seized bank transaction documents from CK Janu's house.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia