NCP | ശരത് പവാർ കോൺഗ്രസിൽ ലയിച്ചാൽ പെരുവഴിയിലാകുമോ കേരളത്തിലെ എൻസിപി? ഇരുതോണിയിൽ കാൽവെച്ച് നേതാക്കൾ
Feb 25, 2024, 19:18 IST
NCP | ശരത് പവാർ കോൺഗ്രസിൽ ലയിച്ചാൽ പെരുവഴിയിലാകുമോ കേരളത്തിലെ എൻസിപി? ഇരുതോണിയിൽ കാൽവെച്ച് നേതാക്കൾ
/ നവോദിത്ത് ബാബു
കണ്ണൂര്‍: (KVARTHA) ദേശീയ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങൾ കേരളത്തിലെ എൻ.സി.പിയെ പ്രതിസന്ധിയിലാക്കുന്നു. എന്‍ സി പിയുടെ കൊടിയും ചിഹ്നവും അജിത് പവാര്‍ വിഭാഗം കൈക്കലാക്കുകയും ശരത് പവാര്‍ വിഭാഗം കോണ്‍ഗ്രസില്‍ ലയിക്കാന്‍ നീക്കം നടത്തുന്നതായി അഭ്യൂഹം പ്രചരിക്കുകയും ചെയ്തതോടെ കേരളത്തിലെ എന്‍ സി പി പ്രതിസന്ധിയിലായി. ശരത് പവാറിനൊപ്പം കോണ്‍ഗ്രസില്‍ ചേരാനും ബി ജെ പിയുമായി അധികാരം പങ്കിടുന്ന അജിത്പവറിനൊപ്പം കൂടാനും കഴിയാത്ത അവസ്ഥയിലാണ് കേരളത്തിലെ എന്‍ സി പി ഘടകം.
ശരത് പവാര്‍ പക്ഷം കോണ്‍ഗ്രസില്‍ ലയിക്കുമെന്നത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഉണ്ടായില്ലെങ്കിലും ചിഹ്നവും പേരും കൊടിയും നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇത്തരമൊരു ആലോചന വേണ്ടി വരുമെന്നും പാര്‍ട്ടിയില്‍ തന്നെ അഭിപ്രായമുണ്ട്. അജിത് പവാര്‍ പക്ഷത്തിന് കേരളത്തില്‍ കമ്മിറ്റിയുണ്ട്. എന്‍ എ മുഹമ്മദ് കുട്ടിയാണ് ഈ വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റ്. എ കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ ലയിക്കാനുള്ള നീക്കങ്ങള്‍ക്ക് ശരത്പവാര്‍ പച്ചക്കൊടി കാട്ടിയാല്‍ ഇപ്പോള്‍ രണ്ട് പക്ഷമായ കേരളത്തിലെ എന്‍ സി പി വീണ്ടും പിളരാന്‍ സാധ്യതയുണ്ട്.
ഒരു വിഭാഗം ശരത് പവാറിനൊപ്പം ചേരുമെങ്കിലും പ്രബല വിഭാഗത്തിന് താല്‍പര്യം ഇടത് മുന്നണിയില്‍ തുടരുകയും ഭരണത്തില്‍ പങ്കാളിയാകാനുമായിരിക്കും. പാല സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മാണി സി കാപ്പന്റെ നേതൃത്വത്തില്‍ എന്‍ സി പിയില്‍ നിന്ന് ഒരു വിഭാഗം പുറത്ത് പോകുകയും എന്‍ സി കെ എന്ന പാര്‍ട്ടി രൂപം കൊടുക്കുകയും ചെയ്തിരുന്നു. പതിറ്റാണ്ടായി തുടരുന്ന ഇടത് മുന്നണി ബന്ധം വിച്ഛേദിക്കാൻ എന്‍ സി പിയിലെ ഇപ്പോഴുള്ള ഭൂരിഭാഗം നേതാക്കളും പ്രവര്‍ത്തകരും തയ്യാറാകില്ല. അങ്ങിനെ വരുമ്പോള്‍ കേരളത്തിലെ എന്‍ സി പിക്ക് മറിച്ചൊരു തീരുമാനമെടുക്കേണ്ടി വരും.
ദേശീയ തലത്തിലെ രണ്ട് പക്ഷത്തോടും ചേരാത്ത നിലപാടായിരിക്കും മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ളവര്‍ക്ക് സ്വീകരിക്കേണ്ടി വരിക. ആരൊക്കെ ഏതൊക്കെ പക്ഷത്തുണ്ടാകുമെന്ന് പ്രവചിക്കാനുമാകില്ല. കൂറുമാറ്റ നിരോധന നിയമം ബാധകമാകുമെന്നത് കൊണ്ട് എം എല്‍ എമാര്‍ക്ക് മറിച്ചൊരു നിലപാട് സ്വീകരിക്കാനുമാകില്ല. ശരത് പവാര്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ കേരളത്തിലെ എന്‍സിപി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്‍ സി പി ദേശീയ തലത്തിലെ സംഭവ വികാസങ്ങള്‍ കേരളത്തിലെ എന്‍ സി പി യെ ബാധിക്കില്ലെന്ന് അണികളെ ബോധ്യപ്പെടുത്താനാണ് നേതാക്കൾ ശ്രമിക്കുന്നത്.
ശരത് പവാര്‍ കോണ്‍ഗ്രസില്‍ ചേരുന്ന പക്ഷം അജിത് പവാര്‍ പക്ഷം കേരളത്തില്‍ ചുവടുറപ്പിക്കാനും സാധ്യതയുണ്ട്. കേരളത്തിലെ അജിത് പവാര്‍ വിഭാഗം എന്‍ ഡി എയൊടൊപ്പം ചേരില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്. ശരത് പവാര്‍ പക്ഷം എല്‍ ഡി എഫില്‍ തുടരുന്ന സാഹചര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാനും അവര്‍ നിര്‍ബന്ധിതരാകും. ഏതായാലും വീണ്ടുമൊരു പരീക്ഷണം കൂടി നേരിടേണ്ടി വരികയാണ് കേരള എന്‍ സി പിക്ക്.
എന്‍ സി പിയുടെ തുടക്കം മുതല്‍ തന്നെ കേരളത്തിലെ നേതാക്കള്‍ പല ഘട്ടങ്ങളിലായി പ്രതിസന്ധിയിലകപ്പെട്ടിട്ടുണ്ട്. കുറച്ച് നാള്‍ ഇടത് മുന്നണിക്ക് പുറത്തിരിക്കേണ്ടിയും വന്നിട്ടുണ്ട്. പാര്‍ട്ടിക്കകത്താണെങ്കില്‍ നിലക്കാത്ത ഗ്രൂപ്പ് പോരും മന്ത്രി സ്ഥാനത്തിനായി പലപ്പോഴും തര്‍ക്കവും നടക്കുകയാണ്. ഇതിനിടെയാണ് വീണ്ടും ദേശീയ തലത്തിലെ പുതിയ സംഭവ വികാസങ്ങള്‍ പ്രതിസന്ധിയിലാക്കുന്നത്.
: News, News-Malayalam-News, Kerala, Politics, Crisis intensifies in NCP.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.