വിമര്‍ശനം അതിരുവിട്ടു; സിപിഎം ലോക്കല്‍ കമ്മിറ്റി യോഗത്തിനിടെ സെക്രട്ടറി ജനല്‍ വഴി ചാടി ഇറങ്ങിപ്പോയി, പിന്നാലെ പദവിയും നഷ്ടമായി

 


പള്ളിപ്പുറം (ആലപ്പുഴ): (www.kvartha.com 13.06.2016) വിമര്‍ശനം അതിരുവിട്ടപ്പോള്‍ സിപിഎം ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ നിന്നും സെക്രട്ടറി ജനല്‍ വഴി ചാടി ഇറങ്ങിപ്പോയി. പിന്നാലെ സെക്രട്ടറിയെ പദവിയില്‍ നിന്നു നീക്കുകയും ചെയ്തു. സിപിഎം പള്ളിപ്പുറം വടക്ക് ലോക്കല്‍ കമ്മിറ്റി യോഗത്തിനിടെയാണു സെക്രട്ടറി എന്‍.ആര്‍ അനിരുദ്ധന്‍ ഇറങ്ങിപ്പോയത്.

തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍, സംഘടനാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ ചര്‍ച്ച നടക്കുന്നതിനിടെ സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. 14 അംഗങ്ങളുള്ള ലോക്കല്‍ കമ്മിറ്റിയില്‍ 10 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. ക്രമപ്രകാരമുള്ള നാലാമത്തെയാളും സെക്രട്ടറിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയതോടെ സഹിക്കാന്‍ വയ്യാതെ സെക്രട്ടറി ജനല്‍വഴി സ്ഥലം വിടുകയായിരുന്നു.

തുടര്‍ന്ന് സെക്രട്ടറിയുടെ പ്രവര്‍ത്തനം സംഘടനാവിരുദ്ധമായി കണക്കാക്കി തല്‍സ്ഥാനത്തു നിന്നു നീക്കുകയായിരുന്നു. ലോക്കല്‍ കമ്മിറ്റി അംഗം എന്‍.ആര്‍.രാജേഷിനാണ് സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കിയത്.

വിമര്‍ശനം അതിരുവിട്ടു; സിപിഎം ലോക്കല്‍ കമ്മിറ്റി യോഗത്തിനിടെ സെക്രട്ടറി ജനല്‍ വഴി ചാടി ഇറങ്ങിപ്പോയി, പിന്നാലെ പദവിയും നഷ്ടമായി

Also Read:
പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ ഗതാഗത കുരുക്കിന് പരിഹാരമാവുന്നു; ട്രാഫിക് സിഗ്നല്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കും

Keywords:  Alappuzha, CPM, Criticism, Post, Local committiee, Escaped, Secretary, Window, N R Rajesh,Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia