അരുണ്‍ പി സുധാകര്‍
തിരുവനന്തപുരം: (www.kvartha.com 01.01.2022) മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ടി സമ്മേളനങ്ങളില്‍ വിമര്‍ശനം നടത്താന്‍ നേതാക്കള്‍ പൊലീസിനെ ആയുധമാക്കുന്നു. ആലപ്പുഴ ഇരട്ടക്കൊലപാതകവും അടുത്തിടെ നടന്ന ഗുൻഡാ ആക്രമണങ്ങളും ഉപയോഗിച്ച് ആഭ്യന്തരവകുപ്പിനെതിരെ പല ജില്ലാ സമ്മേളനങ്ങളിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. കൊല്ലം ജില്ലാ സമ്മേളനത്തില്‍ മുന്‍ എംഎല്‍എ ആയിഷ പോറ്റി, പൊലീസിനെതിരെ രംഗത്ത് വന്നു. ജനപ്രതിനിധിയായിരുന്ന തനിക്ക് പോലും പൊലീസിന്റെ ഭാഗത്തുനിന്ന് നീതിലഭിച്ചില്ലെന്നാണ് ചര്‍ചയില്‍ പങ്കെടുത്ത് അവര്‍ പറഞ്ഞത്.
പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ പൊലീസിനെതിരെ സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ രംഗത്തെത്തിയിരുന്നു. പാര്‍ടിയോട് ആഭിമുഖ്യമുള്ള പൊലീസുകാര്‍ ജോലിഭാരമില്ലാത്ത, സ്‌പെഷ്യല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് വിഭാഗങ്ങളിലേക്ക് പോവുകയാണെന്നും പൊലീസ് സ്റ്റേഷനിലെ പ്രധാന പോസ്റ്റായ റൈറ്ററുടെ കസേരയിലിരിക്കാന്‍ തയ്യാറല്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടിയിരുന്നു. റൈറ്റര്‍ തസ്തികയില്‍ ആര്‍ എസ് എസ് അനുഭാവികളായ പൊലീസുകാര്‍ കയറിക്കൂടുകയാണെന്നും പറഞ്ഞിരുന്നു.
കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സര്‍കാരിനും തനിക്കുമെതിരെ വിമര്‍ശനം ഉയരുമെന്ന് മുന്നില്‍ക്കണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ട് ദിവസവും മുഴുവന്‍ സമയവും സമ്മേളനത്തില്‍ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിലെ ലോകല്‍, ഏരിയാ സമ്മേളനങ്ങളിലും മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വേണ്ടപ്പെട്ടവരെ മന്ത്രിയാക്കുകയും മറ്റ് സ്ഥാനങ്ങള്‍ നല്‍കിയെന്നുമായിരുന്നു ആക്ഷേപം.
ശിശുക്ഷേമസമിതിയിലെ ദത്ത് വിവാദവുമായി ബന്ധപ്പെട്ട് സമിതി ജനറല്‍ സെക്രടറിയും ഡി വൈ എഫ് ഐ നേതാവുമായ ശിജുഖാന് വീഴ്ച സംഭവിച്ചെന്നും ഇത് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്നും വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തില്‍ പ്രതിനിധികളില്‍ പലരും ചൂണ്ടിക്കാട്ടി. എന്നാല്‍ ശിജുഖാനെ സംരക്ഷിക്കുന്ന നിലപാടാണ് ചര്‍ചയ്ക്ക് മറുപടി പറഞ്ഞ ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പന്‍ സ്വീകരിച്ചത്.
സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലായെന്ന് പ്രതിപക്ഷം നിരന്തരം ആരോപിക്കുകയാണ്. തലസ്ഥാന ജില്ലയിലെ പൊലീസാണ് ഏറ്റവും മോശമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ശനിയാഴ്ചയും കുറ്റപ്പെടുത്തി. യുവാവിന്റെ കാല്‍ വെട്ടി റോഡില്‍ ഉപേക്ഷിച്ച കേസിലെ പ്രതിയായ ഒട്ടകം രാജേഷിനെ പിടികൂടാന്‍ പോയ പൊലീസുകാരന്‍ വള്ളംമുങ്ങി മരിച്ചിരുന്നു. അയാളുടെ സംസ്‌ക്കാരം നടന്ന ദിവസം തിരുവനന്തപുരം ഡി സി പിയുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രികെറ്റ് ടൂര്‍ണമെന്റ് കളിക്കുകയായിരുന്നു. തലസ്ഥാനത്ത് ക്രമസമാധാനനില വഷളായിരുന്ന സന്ദര്‍ഭത്തിലെ ക്രികെറ്റ് മത്സരത്തിനെതിരെ പൊലീസില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ആലപ്പുഴയില്‍ എസ് ഡി പി ഐ നേതാവ് ശാന് വധഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ റിപോര്‍ടുണ്ടായിരുന്നു. ശാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ബി ജെ പി നേതാവ് രണ്‍ജിത് വധിക്കപ്പെട്ടത് പൊലീസിന്റെ ജാഗ്രതക്കുറവു കൊണ്ടാണെന്ന് ജില്ലയിൽ നടന്ന സര്‍വകക്ഷിയോഗത്തില്‍ സിപിഎം ജില്ലാ സെക്രടറി നാസര്‍ വിമര്‍ശിച്ചിരുന്നു. മന്ത്രി സജി ചെറിയാന്റെ സാനിധ്യത്തിലായിരുന്നു ഇത്. സിപിഎമില്‍ പഴയപോലെ ഗ്രൂപ് പോരില്ലെങ്കിലും മുഖ്യമന്ത്രിയുടെ പലനിലപാടുകള്‍ക്കുമെതിരെ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അത് പതിയെ പതിയെ മറനീക്കി പുറത്തുവരുന്നതാണ് സമ്മേളനങ്ങളില്‍ കാണുന്നത്.
Keywords: Criticism to Pinarayi on police issue, Kerala, News, Top-Headlines, Thiruvananthapuram, Pinarayi Vijayan, Criticism, Police, Pathanamthitta, State, PoliceStation, Kannur, Government, Alappuzha, SDPI, Chief Minister, BJP, Murder case, RSS.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.