Criticism within CPM | പി ശശിയുടെ പൊലീസ് ഭരണം സർകാരിൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നുവെന്ന വിമർശനത്തിന് ചൂടേറുന്നു; സിപിഎമിനുള്ളിലും അമർഷം
Jul 4, 2022, 14:09 IST
/ ഭാമനാവത്ത്
കണ്ണുർ: (www.kvartha.com) മുഖ്യമന്തിയുടെ പൊളിറ്റികൽ സെക്രടറിയായി പി ശശി രണ്ടാമതും ചുമതലയേറ്റെടുത്തപ്പോൾ കാര്യങ്ങൾ എല്ലാം ശരിയായില്ലെന്നും കുളമായെന്നുമുള്ള പാർടിക്കുള്ളിലെ വിമർശനത്തിന് ചൂടേറുന്നു. ശശി പൊലീസ് വകുപ്പിനെ കൈകാര്യം ചെയ്യുന്നതിലെ പാളിച്ചയാണ് ആഭ്യന്തര വകുപ്പിനെ നാണം കെടുത്തുന്നുവെന്നതാണ് പാർടിക്കുള്ളിൽ നിന്നുമുയരുന്ന വിമർശനം. കണ്ണൂരിലെ ചില ഉന്നത നേതാക്കൾക്ക് ഇതു സംബന്ധിച്ച് കടുത്ത വിമർശനമുണ്ട്.
ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പാർടി സംസ്ഥാന കമിറ്റിയിലും ഇവർ ഉന്നയിക്കുമെന്നാണ് സൂചന. എകെജി സെൻ്ററിന് നേരെ നടന്ന ബോംബേറിൽ ഇനിയും പ്രതിയെ പിടികൂടാൻ കഴിയാത്തത് പൊലീസിൻ്റെ വീഴ്ചയാണെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്കു മുൻപിൽ നിയമസഭയ്ക്കും പുറത്തും പാർടിയും സർകാരും ഉത്തരം മുട്ടി വിയർക്കുകയാണെന്നന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന പി ശശി എടുത്തു ചാടി ഓരോ കാര്യങ്ങൾ ചെയ്യുന്നത് പാർടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണെന്നാണ് അദ്ദേഹത്തിൻ്റെ സ്വന്തം ജില്ലയായ കണ്ണൂരിൽ നിന്നു പോലും ഉയരുന്ന വിമർശനം.
രണ്ടു തവണ പൊലീസ് അറസ്റ്റുചെയ്ത പി സി ജോർജിന് കോടതി ജാമ്യം അനുവദിച്ചത് സർകാരിനെ നാണം കെടുത്തിയെന്നും അന്വേഷണം നടത്താതെ പി സിയെ അറസ്റ്റു ചെയ്തതിനെതിരെ മുൻ ന്യായാധിപനായ കമാൽ പാഷയടക്കം രംഗത്തുവന്നത് സർകാരിൻ്റെ നടപടിയിൽ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. തെറ്റുകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പി ശശിയെ തൽസ്ഥാനത്തു നിന്നും മാറ്റി സിപിഎം കണ്ണുർ ജില്ലാ സെക്രടറി എം വി ജയരാജനെ പകരം സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യവും ചില നേതാക്കൾ ഉയർത്തുന്നുണ്ട്.
ലൈംഗികാരോപണ വിവാദത്തിൽ പാർടിയിൽ നിന്നും 2011ൽ നിന്നും പുറത്ത് പോയ പി ശശി പിണറായി വിജയൻ്റെ അതീവ വിശ്വസ്തരിലൊരാൾ കൂടിയായ കണ്ണുരിലെ നേതാക്കളിലൊരാളാണ്. പാർടി കണ്ണൂർ ജില്ലാ സെക്രടറി സ്ഥാനത്തു നീന്നും നീക്കം ചെയ്യപ്പെട്ട പി ശശി പിന്നീട് പാർടിയിലേക്ക് തിരിച്ചു വരികയും സംസ്ഥാന കമിറ്റിയിൽ ഇടം നേടുകയുമായിരുന്നു.
Keywords: Criticism within CPM against P Sasi's Police administration, Kerala, Kannur, News, Top-Headlines, CPM, Police, Government, Chief Minister, Secretary, Political party, Arrest, Court, Pc George.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.