Criticized | കേന്ദ്രബജറ്റ് സമ്പദ് വ്യവസ്ഥയുടെ തകര്‍ച മറച്ചുവയ്ക്കാനുളള വെറും വാചക കസര്‍ത്ത് മാത്രമാണെന്ന് ഡോ. വി ശിവദാസന്‍ എം പി
Feb 1, 2024, 21:34 IST
കണ്ണൂര്‍: (KVARTHA) ഇന്‍ഡ്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയതിന്റെ ക്രെഡിറ്റ് കൂടി നരേന്ദ്രമോദി സര്‍കാര്‍ എടുത്തില്ലെന്നത് ആശ്വാസകരമാണെന്ന് ഡോ.വി ശിവദാസന്‍ എം പി. കേന്ദ്രബജറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 142 കോടി ജനങ്ങളുമായി ചൈനയെ മറികടന്നു ലോകത്ത് ഇന്‍ഡ്യ ഒന്നാമതെത്തിയെന്നും ഈ ചരിത്രനേട്ടം പ്രധാനമന്ത്രിയുടെ ഭരണം കൊണ്ടാണെന്നും പറയാഞ്ഞത് വലിയ ഭാഗ്യമാണ് എന്നാണ് ബജറ്റ് അവതരണം കേട്ടപ്പോള്‍ തോന്നിയതെന്നും അദ്ദേഹം പരിഹസിച്ചു.
കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് പ്രസംഗം മുഴുവന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച മറച്ചു വെക്കാനുള്ള വാചക കസര്‍ത്താണ്. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി എന്ന് വീമ്പിളക്കുമ്പോള്‍, പ്രതി ശീര്‍ഷ വരുമാനത്തില്‍ നാം എവിടെ നില്‍ക്കുന്നുവെന്ന കാര്യം വസ്തുനിഷ്ഠമായി പരിശോധിക്കാന്‍ കേന്ദ്രസര്‍കാര്‍ തയാറായിട്ടില്ലെന്ന് ശിവദാസന്‍ ആരോപിച്ചു.
കേവലം സമ്പദ് വ്യവസ്ഥയുടെ വലുപ്പമാണ് മാനദണ്ഡം എങ്കില്‍ പാകിസ്താനും ബംഗ്ലാദേശും, ഫിന്‍ലന്‍ഡിനേക്കാളും ന്യൂസിലാന്‍ഡിനെക്കാളുമൊക്കെ മെച്ചമാണ് എന്ന് പറയേണ്ടി വരും. എന്നാല്‍ മനുഷ്യവികസന സൂചിക നോക്കുമ്പോള്‍, ഫിന്‍ലാന്‍ഡ് പതിനൊന്നാമതാണ്. പാകിസ്താന്‍ 161-ാമതും. എന്നാല്‍ ബിജെപി സര്‍കാറിന്റെ കണക്കില്‍ പാകിസ്താന്‍ ഫിന്‍ലന്‍ഡിനേക്കാള്‍ മികച്ചതാണ് എന്ന് പറയേണ്ടി വരും.
ഇന്‍ഡ്യയുടെ പ്രതിശീര്‍ഷ വരുമാനം 2004 ല്‍ 624 ഡോളര്‍ ആയിരുന്നു. ഇത് 2014 ല്‍ 1438 ഡോളര്‍ ആയി വളര്‍ന്നു. അതായത് ഏകദേശം 2.3 മടങ്ങായി വളര്‍ന്നു. എന്നാല്‍ 2022 ല്‍ പ്രതി ശീര്‍ഷ വരുമാനം 2389 ഡോളറാണ്. അതായത് 1.66 മടങ്ങ് മാത്രമാണ് വളര്‍ന്നത്. എന്നാല്‍ ഇതേ കാലയളവില്‍ നമ്മുടെ തൊട്ടപ്പുറത്ത് കിടക്കുന്ന ദരിദ്ര രാജ്യം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ബംഗ്ലാദേശിന് 2014 ല്‍ പ്രതി ശീര്‍ഷ വരുമാനം 974 ഡോളര്‍ മാത്രമായിരുന്നു. എന്നാല്‍ 2022 ല്‍ അത് 2688 ഡോളര്‍ ആയി. അതായത് 2.75 മടങ്ങു വര്‍ധനയാണുള്ളത്.
എന്തുകൊണ്ടാണ് ഇന്‍ഡ്യ പിന്നോക്കം പോയത് എന്ന് ചോദിക്കേണ്ടതിന് പകരം, പരാജയം മറച്ചു വെച്ച് ആഘോഷിക്കാനാണ് ബിജെപി സര്‍കാര്‍ ശ്രമിക്കുന്നതെന്നും ശിവദാസന്‍ കുറ്റപ്പെടുത്തി.

Keywords: Dr. V Sivadasan MP Criticized Union Budget, Kannur, News, Dr. V Sivadasan MP, Criticized, Union Budget, Politics, BJP, Prime Minister, Narendra Modi, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.