വിവാഹവീട്ടിലെ തര്‍ക്കത്തെ തുടർന്ന് 16 വര്‍ഷത്തിന് ശേഷം പ്രതികാരം ചെയ്തെന്ന കേസിൽ സിആര്‍പിഎഫ് ജവാനെ സെർവീസിൽ നിന്ന് പുറത്താക്കി
Aug 15, 2021, 17:04 IST
കൊല്ലം: (www.kvartha.com 15.08.2021) വിവാഹവീട്ടിലെ തര്‍ക്കത്തെ തുടർന്ന് 16 വര്‍ഷത്തിന് ശേഷം പ്രതികാരം ചെയ്തെന്ന കേസിൽ സിആര്‍പിഎഫ് ജവാനെ സെർവീസിൽ നിന്ന് പുറത്താക്കി. പന്തളം മങ്ങാരം അരുൺ ഭവനം അരുണ്‍ ആണ് നടപടിക്ക് വിധേയമായത്. വിവാഹ വീട്ടിലെ ചോറിൽ മൊട്ടുസൂചി കണ്ടതിനെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ ജവാനെ മർദിച്ചിരുന്നുവെന്നും അതിന് വർഷങ്ങൾക്ക് ശേഷം പ്രതികാരം ചെയ്തെന്നുമാണ് കേസ്.
കൊല്ലം ഇളമ്പള്ളൂർ കൊറ്റങ്കര സ്വദേശി വേണുകുമാർ (46) നെ അരുൺ, സുനിൽ, സൂരജ്, പ്രകാശ് എന്നിവര്‍ ചേർന്ന് മർദിച്ചെന്നാണ് പരാതി. ജമ്മുകശ്മീരിലെ ബാരാമുള്ള 53–ാം ബറ്റാലിയനിലെ മേധാവി നടത്തിയ വിശദമായ അന്വേഷണത്തിൽ നിന്ന് അരുണിനെതിരെ 2019 ൽ പത്തനംതിട്ടയിലും മറ്റൊരു കേസുണ്ടെന്ന് തെളിഞ്ഞിരുന്നു. ഇതിനെ തുടർന്ന് അരുണിനെ സെർവീസിൽ നിന്ന് പുറത്താക്കുകയായിരുന്നു.
ഡിസംബര്‍ 14 ന് ബന്ധുവിന്റെ കൂടെ സ്കൂടെറിൽ പോകുന്നതിനിടയിലാണ് വേണുകുമാറിനെ സംഘം തട്ടിക്കൊണ്ട് പോയത്. വർഷങ്ങൾക്ക് മുമ്പ് സുനിലിനെ മർദിച്ചവരുടെ കൂട്ടത്തിൽ വേണു ഉണ്ടായിരുന്നുവെന്ന് ആരോപിച്ചാണ് ആക്രമിച്ചതെന്നും ശേഷം ആളൊഴിഞ്ഞ റബർ തോട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് കേസ് റിപോർട്. ഈ കേസിൽ അരുണും പങ്കാളിയാണെന്നു പൊലീസ് സിആര്‍പിഎഫിനെ അറിയിച്ചിരുന്നു.
Keywords: Kerala, Kollam, Marriage, Military, Job, Remove, dismiss, Jawans, News, CRPF jawan removed from service.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.