പത്രപ്രവര്‍ത്തക യൂണിയന്റെ നിര്‍ണായക വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഞായറാഴ്ച; കേരളം കാത്തിരിക്കുന്നു
Aug 22, 2015, 11:50 IST
തിരുവനന്തപുരം: (www.kvartha.com 22.08.2015) കേരളപത്രപ്രവര്‍ത്തക യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയതും നിര്‍ണായകവുമായ തെരഞ്ഞെടുപ്പിന്റെ സംസ്ഥാനതല ഫലപ്രഖ്യാപനം ഞായറാഴ്ച.
13 ജില്ലാ പ്രസ്‌ക്ലബുകളിലേക്കും തിരുവനന്തപുരത്തെ കേസരി സ്മാര ജേണലിസ്റ്റ് ട്രസ്റ്റിലേക്കുമുള്ള വോട്ടെണ്ണലും ഫലപ്രഖ്യാപനവും വോട്ടെടുപ്പു നടന്ന 18നുതന്നെ നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സംസ്ഥാന നിര്‍വാഹക സമിതിയിലെ 30 അംഗങ്ങള്‍ എന്നിവരെ കണ്ടെത്താനുള്ള വോട്ടെണ്ണലും ഫലപ്രഖ്യാപനവും 23ലേക്കു മാറ്റിവയ്ക്കുകയാണുണ്ടായത്.
കോട്ടയം പ്രസ്‌ക്ലബിലാണ് വോട്ടെണ്ണല്‍. ഫലം വൈകുന്നേരത്തോടെ അറിയാം. ഫലമെന്തായാലും യൂണിയനില്‍ അതു ശക്തമായ പ്രത്യാഘാതമുണ്ടാക്കിയേക്കുമെന്നാണു സൂചന. മനോരമയിലെ ബോബി ഏബ്രഹാം പ്രസിഡന്റു സ്ഥാനാര്‍ത്ഥിയും മാധ്യമത്തിലെ എന്‍ പത്മനാഭന്‍ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയുമായ പാനലും മാതൃഭൂമിയില്‍ നിന്ന് സമീപകാലത്ത് പുറത്താക്കപ്പെട്ട സി നാരായണന്‍ ജനറല്‍ സെക്രട്ടറിയും മാധ്യമത്തിലെ കെ എസ് അബ്ദുല്‍ ഗഫൂര്‍ പ്രസിഡന്റുമായ പാനലുമാണ് മത്സരിക്കുന്നത്.
30 അംഗ സംസ്ഥാന സമിതിയിലേക്ക് 42 പേര്‍ മത്സരിക്കുന്നു. കേരളത്തിലെ മിക്ക മാധ്യമ
സ്ഥാപനങ്ങളില്‍ നിന്നും മുതിര്‍ന്ന ജേണലിസ്റ്റുകളുടെ പടതന്നെ മത്സര രംഗത്തുണ്ട്. ഫലപ്രഖ്യാപനം വരുമ്പോള്‍ പുറത്തുപോകുന്ന 132 പേര്‍ ആരൊക്കെയാണെന്നതും ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ ലഭിക്കുന്നത് ആര്‍ക്കൊക്കെ എന്നതും ശ്രദ്ധേയമാണ്. മാധ്യമ മാനേജ്‌മെന്റുകളും മാധ്യമപ്രവര്‍ത്തകരും മാത്രമല്ല സംസ്ഥാനത്തെ രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ രംഗത്തുള്ളവരും ആകാംക്ഷയോടെയാണിതു കാണുന്നത്.
മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പില്‍ മുഖ്യമായും ചര്‍ച്ചയായത് കരാറടിസ്ഥാനത്തില്‍ വിവിധ മാധ്യമ സ്ഥാപനങ്ങൡ പ്രവര്‍ത്തിക്കുന്നവര്‍ക്ക് യൂണിയന്‍ അംഗത്വമില്ല എന്നതുമാണ്. വിവിധ പ്രസ്‌ക്ലബുകളില്‍ പാനല്‍ അടിസ്ഥാനത്തില്‍ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പുകളില്‍ പല പാനലുകളില്‍ നിന്നായാണു സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.
Also Read:
എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു
Keywords: Crucial result declaration of journalist union on Sunday,Thiruvananthapuram, Kottayam, Media, Mathrubhumi, Kerala.
13 ജില്ലാ പ്രസ്‌ക്ലബുകളിലേക്കും തിരുവനന്തപുരത്തെ കേസരി സ്മാര ജേണലിസ്റ്റ് ട്രസ്റ്റിലേക്കുമുള്ള വോട്ടെണ്ണലും ഫലപ്രഖ്യാപനവും വോട്ടെടുപ്പു നടന്ന 18നുതന്നെ നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സംസ്ഥാന നിര്‍വാഹക സമിതിയിലെ 30 അംഗങ്ങള്‍ എന്നിവരെ കണ്ടെത്താനുള്ള വോട്ടെണ്ണലും ഫലപ്രഖ്യാപനവും 23ലേക്കു മാറ്റിവയ്ക്കുകയാണുണ്ടായത്.
കോട്ടയം പ്രസ്‌ക്ലബിലാണ് വോട്ടെണ്ണല്‍. ഫലം വൈകുന്നേരത്തോടെ അറിയാം. ഫലമെന്തായാലും യൂണിയനില്‍ അതു ശക്തമായ പ്രത്യാഘാതമുണ്ടാക്കിയേക്കുമെന്നാണു സൂചന. മനോരമയിലെ ബോബി ഏബ്രഹാം പ്രസിഡന്റു സ്ഥാനാര്‍ത്ഥിയും മാധ്യമത്തിലെ എന്‍ പത്മനാഭന്‍ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയുമായ പാനലും മാതൃഭൂമിയില്‍ നിന്ന് സമീപകാലത്ത് പുറത്താക്കപ്പെട്ട സി നാരായണന്‍ ജനറല്‍ സെക്രട്ടറിയും മാധ്യമത്തിലെ കെ എസ് അബ്ദുല്‍ ഗഫൂര്‍ പ്രസിഡന്റുമായ പാനലുമാണ് മത്സരിക്കുന്നത്.
30 അംഗ സംസ്ഥാന സമിതിയിലേക്ക് 42 പേര്‍ മത്സരിക്കുന്നു. കേരളത്തിലെ മിക്ക മാധ്യമ
മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പില്‍ മുഖ്യമായും ചര്‍ച്ചയായത് കരാറടിസ്ഥാനത്തില്‍ വിവിധ മാധ്യമ സ്ഥാപനങ്ങൡ പ്രവര്‍ത്തിക്കുന്നവര്‍ക്ക് യൂണിയന്‍ അംഗത്വമില്ല എന്നതുമാണ്. വിവിധ പ്രസ്‌ക്ലബുകളില്‍ പാനല്‍ അടിസ്ഥാനത്തില്‍ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പുകളില്‍ പല പാനലുകളില്‍ നിന്നായാണു സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.
Also Read:
എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു
Keywords: Crucial result declaration of journalist union on Sunday,Thiruvananthapuram, Kottayam, Media, Mathrubhumi, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.