House boat | പറശ്ശിനിക്കടവില്‍ ക്രൂയിസ് ലക്ഷ്വറി ഹൗസ് ബോട് ഉദ്ഘാടനം ചെയ്തു
Apr 9, 2023, 21:24 IST
തളിപ്പറമ്പ്: (www.kvartha.com) പറശ്ശിനിക്കടവില്‍ കടവത്ത് ക്രൂയിസ് ലക്ഷ്വറി ഹൗസ് ബോട് എം വി ഗോവിന്ദന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഇനിയും ധാരാളം ബോടുകള്‍ പറശ്ശിനിക്കടവില്‍ വരണമെന്ന് എംവി ഗോവിന്ദന് പറഞ്ഞു. സര്‍കാര്‍ ബോടുകള്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കണം. അടിസ്ഥാന സൗകര്യം സര്‍കാര്‍ തലത്തിലോ ടൂറിസം പദ്ധതിയുടെ ഭാഗമായോ വികസിപ്പിക്കാനുള്ള എല്ലാ സൗകര്യവും ഇവിടെയുണ്ടെന്നും എംവി ഗോവിന്ദന് എംഎല്‍എ പറഞ്ഞു.
പറശ്ശിനിക്കടവ് കെവി വാടര്‍ ക്രൂയിസ് എല്‍എല്‍പിയാണ് നോര്‍ത് മലബാറിലെ തന്നെ വലിയ ലക്ഷ്വറി ബോട് സര്‍വീസ് തുടങ്ങിയത്. ഡബിള്‍ ഡകര്‍ ബോടില്‍ ലക്ഷ്വറി ബെഡ് റൂമുകളും മുകള്‍ തട്ടില്‍ സ്പേഷ്യസ് ഹാളും ഉണ്ട്.
ബര്‍ത് ഡേ പാര്‍ടി, വിവാഹം, വിവാഹ നിശ്ചയം, കോണ്‍ഫറന്‍സ്, സെമിനാര്‍ എന്നിവ നടത്താനുള്ള സൗകര്യവും ബോടില്‍ ഉണ്ട്. ആന്തൂര്‍ നഗരസഭ ചെയര്മാന് പി മുകുന്ദന് അധ്യക്ഷത വഹിച്ചു. കെ സന്തോഷ്, കെവി കുഞ്ഞിരാമന്, കെവി പ്രേമരാജന്‍, കെവി ജയശ്രീ, കെവി സജീവന്, യു രമ, കെ രവീന്ദ്രന് ,കെ പി മോഹനന്, പി എം ജനാര്ദനന് തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Cruise luxury house boat inaugurated at Parassinikadavu , Taliparamba, News, MV Govindan, Inauguration, Boat Service, Parassinikadavu, P Mukundan, Service, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.