Constitution Threat | ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് ഭീഷണിയെന്ന് സി ടി അഹ്‌മദ് അലി
കാസർകോട്: (KVARTHA) ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത ഇല്ലാതാക്കാനും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനും ബോധപൂർവമായ ചില ശ്രമങ്ങൾ നടന്നുവരികയാണെന്നും അതിനെ ചെറുത്തു തോൽപ്പിക്കണമെന്നും മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി ടി അഹ്‌മദ് അലി. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ സ്വാതന്ത്യവും അവകാശങ്ങളും കവർന്നെടുത്ത് രാജ്യത്തെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഭരണഘടന രൂപീകൃത ദിനമായ നവംബർ 26ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി ആചരിച്ച ഭരണഘടന സംരക്ഷണ ദിനത്തിന്റെ ഭാഗമായി കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സായാഹ്ന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിയോ മതമോ ഭാഷയോ വർഗമോ വ്യത്യാസമില്ലാതെ എല്ലാവരും ഒരമ്മ പെറ്റ മക്കളെ പോലെ രാജ്യത്ത് ജീവിക്കണം. രാജ്യത്തിൻ്റെ നിലനിൽപ്പിന് വേണ്ടിയുള്ള ഭരണഘടന ഘടനക്ക് രൂപം നൽകാൻ ഏറ്റവും മുന്നിൽ നിന്ന ഡോ.ബി ആർ അംബേദ്കർ അടക്കം നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, മഹാത്മാഗാന്ധി എന്നിവരെ എന്നും ഓർത്തു കൊണ്ടിരിക്കണമെന്നും സി ടി അഹ്‌മദ് അലി പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി അദ്ധ്യക്ഷത വഹിച്ച സദസ്സിൽ ജനറൽ കൺവീനർ എ.ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു. അഡ്വ.ടി.കെ സുധാകരൻ മുഖ്യ പ്രഭാഷണം നടത്തി. യു.ഡിഎഫ് ജില്ലാ സെക്രട്ടറി അഡ്വ.ഗോവിന്ദൻ നായർ ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ് മാൻ, എൻഎ നെല്ലിക്കുന്ന് എംഎൽഎ, എ.കെ.എം അഷ്റഫ് എം.എൽഎ, ഹക്കീം കുന്നിൽ, ജെറ്റോ ജോസഫ് കെ.കമ്മാരൻ, വി.കെ.പി ഹമീദലി, എ.എം. കടവത്ത്, പി.എ അഷറഫ് അലി, അബ്ദുൽ റഹ് മാൻ വൺഫോർ, അഡ്വ. കെ.കെ രാജേന്ദ്രൻ, എജിസി ബഷീർ, കൂക്കൾ ബാലകൃഷ്ണൻ, കെ.ശ്രീധരൻ, കെ ഉമേശൻ, നാഷണൽ അബ്ദുല്ല, എബി ശാഫി, അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ,പിപി ദാമോദരൻ, കല്ലട്ര അബ്ദുൽ ഖാദർ, പ്രിൻസ് ജോസഫ്, ബഷീർ വെള്ളിക്കോത്ത്, അബ്ബാസ് ബീഗം, സി വി ഭാവനൻ, പി കുഞ്ഞിക്കണ്ണൻ, എ.കെ. ആരിഫ്, കെ. ഖാലിദ്, രാജീവൻ നമ്പ്യാർ, ഹമീദ് മാങ്ങാട് സംസാരിച്ചു.
#CTAhmadAli, #Constitution, #Democracy, #India, #UDF, #ConstitutionDay