ചില്ലറയില്ലാതെ വലഞ്ഞവരില്‍ മന്ത്രിമാരും; ലഘുഭക്ഷണം കഴിച്ച എ.കെ.ബാലന് പണം നല്‍കാനായില്ല, ബഷീറിന്റെ ഡെല്‍ഹി യാത്ര റദ്ദാക്കി
Nov 10, 2016, 11:50 IST
തിരുവനന്തപുരം: (www.kvartha.com 10.11.2016) കള്ളപ്പണം വെളുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതോടെ വലഞ്ഞവരില്‍ സാധാരണക്കാര്‍ മാത്രമല്ല, മന്ത്രിമാരും ഉള്‍പ്പെടും. കഴിഞ്ഞദിവസം വലിയ നോട്ടുകളുമായി നിയമസഭയിലെത്തിയ എംഎല്‍എമാരും മന്ത്രിമാരും കുറച്ചൊന്നുമല്ല വലഞ്ഞത്.
നിയമസഭയിലെ കാന്റീനില്‍ നിന്നു ലഘുഭക്ഷണം കഴിച്ച മന്ത്രി എ.കെ.ബാലന് 18 രൂപയാണ് ബില്ല് കിട്ടിയത്. എന്നാല്‍ മന്ത്രിയുടെ കയ്യില്‍ ആകെ ചില്ലറയായുണ്ടായിരുന്നത് 10 രൂപ മാത്രമാണ്. ഉണ്ടായിരുന്ന ചില്ലറ മുഴുവന്‍ രാവിലെ എംഎല്‍എമാര്‍ക്കും മറ്റും കൊടുത്തുവെന്ന് കാന്റീന്‍ നടത്തിപ്പുകാര്‍ പറയുകയും ചെയ്തു.
ഒടുവില്‍ എന്തു ചെയ്യണമെന്നറിയാതെ കഷ്ടപ്പെട്ടു നിന്ന മന്ത്രിക്ക് നൂറിന്റെ അഞ്ചു നോട്ടുകള്‍ നല്‍കി
സഹായിച്ചത് പി.കെ.ബഷീര്‍ എംഎല്‍എയാണ്. തന്റെ കയ്യിലുണ്ടായിരുന്ന ചില്ലറകള്‍ മുഴുവനും പലര്‍ക്കായി നല്‍കിയ ബഷീറിന്റെ കയ്യില്‍ അവസാനം ഒഴിഞ്ഞത് വലിയ നോട്ടുകള്‍ മാത്രമാണ്.
ഇതോടെ വ്യാഴാഴ്ച ഡെല്‍ഹിക്ക് പോകേണ്ടിയിരുന്ന ബഷീറിന്റെ യാത്രയും മുടങ്ങി. കേന്ദ്രജലവിഭവവകുപ്പില്‍ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് ബഷീറിന് ഡെല്‍ഹിക്ക് പോകേണ്ടിയിരുന്നത്.
ചില്ലറ തീര്‍ന്നു പോയതിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ പ്രതിസന്ധി വളരെ വലുതായിരുന്നു. യാത്രയ്ക്ക് ചെറിയ തുക കൈവശം ഇല്ലാതിരുന്നവരെല്ലാം വലഞ്ഞു. റെയില്‍വേയില്‍ അസാധുവാക്കിയ വന്‍ തുകയുടെ നോട്ടുകള്‍ സ്വീകരിച്ചെങ്കിലും ബാക്കി വാങ്ങാന്‍ പണമില്ലാതിരുന്നത് തിരിച്ചടിയായി. നോട്ട് സ്വീകരിക്കേണ്ടി വന്ന വിവിധ നഗരങ്ങളിലെ ചില കോഫി ഹൗസുകള്‍ ചില്ലറ തീര്‍ന്നതിനെ തുടര്‍ന്ന് ബാക്കി എഴുതി കുറിപ്പ് വിട്ടതും ചില്ലറയില്ലാത്തതിനാല്‍ ദീര്‍ഘദൂരം സഞ്ചരിച്ച ശേഷം വലിയ നോട്ട് നല്‍കിയ യാത്രക്കാരനെ ഓട്ടോക്കാരന്‍ യാത്രാക്കൂലി വാങ്ങാതെ വിട്ടതും കഴിഞ്ഞദിവസം ചര്‍ച്ചയായിരുന്നു.
500 ന്റെയും ആയിരത്തിന്റെയും നോട്ടിന് ചില്ലറയുമായി കരിഞ്ചന്തക്കാരും റെഡിയായിരുന്നു. 500 ന് 300 രൂപയും ആയിരത്തിന് 700 രൂപയുമാണ് ഇവര്‍ നല്‍കുന്നത്. കോട്ടയം ചന്തയിലെ രസകരമായ ഒരു സംഭവം ഇങ്ങിനെയായിരുന്നു. 200 രൂപയുടെ പച്ചക്കറി വാങ്ങിയാല്‍ 500 രൂപ എടുക്കാമെന്നായിരുന്നു പച്ചക്കറി കച്ചവടക്കാരുടെ ഡിമാന്റ്. പെട്രോള്‍ പമ്പുകളും രണ്ടു നോട്ടുകളും എടുത്തെങ്കിലും 50 രൂപയ്ക്കും 100 രൂപയ്ക്കും എണ്ണയടിക്കാന്‍ വന്നവര്‍ക്ക് നിരാശയാകേണ്ടി വന്നു.
കൂലിപ്പണിക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. 500 മുതല്‍ 1000 രൂപ വരെയുള്ള വിവിധ കൂലി നിരക്കുകളില്‍ ചില്ലറ നല്‍കേണ്ടി വന്ന സാഹചര്യം തൊഴിലുടമകള്‍ക്കും കരാര്‍ പണിക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ തുറക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനം എടുത്തിരുന്നു. വഞ്ചികകളിലെ 500,1000 രൂപ എണ്ണിത്തിട്ടപ്പെടുത്താന്‍ ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പ് തീരുമാനിച്ചതാണ് കാരണം. 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ പതിവായി വീഴുന്നത് ചെന്നൈയിലെ കുതിരപ്പന്തയ രംഗത്തും ശക്തമായ പ്രതിഫലനം സൃഷ്ടിച്ചു.
Also Read:

ബാങ്കുകളില്‍ ഇടപാടുകാരുടെ വന്‍ തിരക്ക്: 2000 രൂപയുടെ പുതിയ നോട്ടുകള്‍ എത്തി; പലയിടത്തും ഉന്തുംതള്ളും, മാനേജര്‍മാര്‍ പോലീസ് സംരക്ഷണം തേടി
Keywords: Currency issue affected Big bulls too, Niyamasabha, Employees, Thiruvananthapuram, New Delhi, Minister, Temple, Railway, MLA, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.