ഒരുവിദേശയാത്രക്കാരന്‍ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും ഉള്‍കൊള്ളിച്ച് കസ്റ്റംസ് മൊബൈല്‍ആപ്പ് മലയാളത്തില്‍
Nov 17, 2016, 19:06 IST
തിരുവനന്തപുരം: (www.kvartha.com 17.11.2016) കേന്ദ്ര കസ്റ്റംസ് ആന്‍ഡ് എക്‌സൈസ് ബോര്‍ഡ് വിദേശയാത്രികരുടെ സൗകര്യാര്‍ത്ഥം കസ്റ്റംസ് നിയമങ്ങള്‍ ലളിത വത്കരിക്കാനുള്ള ഉദ്യമത്തിലാണ്. ഈ ദിശയിലുള്ള ഏറ്റവും ശ്രദ്ധേയമായ ചുവടുവെപ്പായിരുന്നു 2016 ലെ ബജറ്റ് പ്രഖ്യാപനത്തിലൂടെ എല്ലാ ഗ്രീന്‍ ചാനല്‍ യാത്രക്കാരെയും നിര്‍ബന്ധിത ബാഗേജ് ഡിക്ലറേഷനില്‍ നിന്നും ഒഴിവാക്കിയത്.
ഇതോടൊപ്പം കസ്റ്റംസ് നിയമങ്ങളെ കുറിച്ചുള്ള ശരിയായ അവബോധം ജനങ്ങളില്‍ ഉണ്ടാക്കാനുള്ള നിരന്തര പ്രവര്‍ത്തനങ്ങളും കസ്റ്റംസ് ഡിപ്പാര്‍ട്ടമമെന്റ് നടത്തിക്കൊണ്ടിരിക്കുന്നു. അതിന്റെഭാഗമായി പുറത്തിറക്കിയ മൊബൈല്‍ആപ്പ് ഇപ്പോള്‍ മലയാളത്തിലും ലഭ്യമാണ്.'ഇന്ത്യന്‍ കസ്റ്റംസ് ട്രാവല്‍ഗൈഡ്' എന്ന ഈ ആപ്പ് എല്ലാത്തരം സ്മാര്‍ട്ട്‌ഫോണുകളിലും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കസ്റ്റംസ് നിയമങ്ങളെ കുറിച്ചും നടപടി ക്രമങ്ങളെക്കുറിച്ചും ഒരുവിദേശയാത്രക്കാരന്‍ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും ഈ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തങ്ങളുടെ കൈവശമുള്ള സാധനങ്ങളുടെ വിലയനുസരിച്ചുള്ള കസ്റ്റംസ് ഡ്യൂട്ടി എത്രയാണെന്ന് ഇതിലെ ഡ്യൂട്ടികാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് യാത്രക്കാരാണ് കണക്കാക്കാവുന്നതാണ്.
വിദേശികളും സ്വദേശികളും ആയ യാത്രക്കാര്‍ക്ക് ബാധകമായ ഇളവുകളും സൗജന്യങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്. ഇറക്കുമതി നിരോധിച്ചിരിക്കുന്ന വസ്തുക്കളുടെ ലിസ്റ്റ്, ഇറക്കുമതിക്കായി പ്രത്യേകനിയമങ്ങള്‍ നിലവിലുള്ള സ്വര്‍ണ്ണം, ആഭരണങ്ങള്‍, പലതരം തോക്കുകള്‍, വിദേശ ഇന്ത്യന്‍ കറന്‍സികള്‍, ലാപ്‌ടോപ്പുകള്‍, സാറ്റലൈറ്റ് ഫോണുകള്‍, മദ്യം, പുകയില ഉത്പന്നങ്ങള്‍, ഫ്‌ലാറ്റ് ടെലിവിഷനുകള്‍ എന്നിവ യാത്രക്കാരുടെ ബാഗേജ് മുഖാന്തിരം ഇറക്കുമതി ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ ഇതില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കസ്റ്റംസ് ഡിപ്പാര്‍ട്‌മെന്റിനെ കുറിച്ചോ ഉദ്യോഗസ്ഥരെ കുറിച്ചോ ഉള്ള പരാതികള്‍ ബോധിപ്പിക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഓഫ്‌ലൈന്‍ മോഡിലും പ്രവര്‍ത്തിക്കും എന്നതാണ് ഈആപ്പിന്റെ മറ്റൊരുപ്രത്യേകത. അന്തര്‍ദേശീയ കസ്റ്റംസ് ദിനത്തോടനുബന്ധിച്ചു സി ബി ഇ സി ചെയര്‍മാന്‍ നജീബ് ഷാ അനാവരണം ചെയ്ത ഈ മൊബൈല്‍ആപ്പ് കഴിഞ്ഞ ആഴ്ച മുതല്‍ മലയാളം ഉള്‍പ്പെടെ അഞ്ചുഭാഷകളില്‍ ലഭ്യമാണ് (മലയാളം, ഇംഗ്ലീഷ്, കന്നഡ, തമിഴ്, ഹിന്ദി). ആന്‍ഡ്രോയിഡ് പ്ലേ സ്‌റ്റോര്‍, വിന്‍ഡോസ് സ്‌റ്റോര്‍, ആപ്പിള്‍ സ്‌റ്റോര്‍, മുതലായ എല്ലാ മൊബൈല്‍ പ്ലാറ്റ്‌ഫോമിലും ഇത് ലഭ്യമാണ്.
കേരളത്തിലെ വിദേശയാത്രക്കാരുടെ സൗകര്യാര്‍ത്ഥം കേരളത്തിലെ 3 അന്തര്‍ ദേശീയ വിമാനത്താവളങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ഫേസ്ബുക് പേജും നിലവിലുണ്ട്.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം
Keywords: Kerala, Malayalam, Foreign, Travel & Tourism, Customs, Mobile, Application, Thiruvananthapuram, Budget, Tourist, Mobile App.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.