എം ജയചന്ദ്രനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യൂസ് ലസ് എന്നുവിളിച്ച് അപമാനിച്ചു

 


കോഴിക്കോട്: (www.kvartha.com 03.12.2015) കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് സംഗീത സംവിധായകന്‍ എം ജയചന്ദ്രനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അപമാനിച്ചതായി പരാതി. വിമാനത്താവളത്തില്‍ ചിലര്‍ക്ക് മാത്രം ക്യൂ തെറ്റിച്ച് മുന്നോട്ട് പോകാന്‍ കസ്റ്റംസ് അവസരം നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത തന്നെ കസ്റ്റംസ് യൂസ്‌ലെസ് എന്ന് വിളിച്ച് അപമാനിച്ചതായും, അസഭ്യം പറഞ്ഞതായും ജയചന്ദ്രന്‍ ആരോപിച്ചു.

മാത്രമല്ല തന്റെ സംഗീതത്തെ കസ്റ്റംസ് അപമാനിച്ചുവെന്നും ജയചന്ദ്രന്‍ പറഞ്ഞു. ഒരു മ്യൂസിക് ആല്‍ബത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെത്തിയതായിരുന്നു ജയചന്ദ്രന്‍.
എം ജയചന്ദ്രനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യൂസ് ലസ് എന്നുവിളിച്ച് അപമാനിച്ചു
താന്‍ സെലിബ്രിറ്റി ആണെങ്കില്‍ ആ വിചാരം തന്റെ കയ്യില്‍ വച്ചാല്‍ മതിയെന്നും ഇവിടുത്തെ
കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിയ്ക്കുമെന്നും പറഞ്ഞായിരുന്നു കസ്റ്റംസിന്റെ ശകാരം. ക്യൂ തെറ്റിയ്ക്കണോ വേണ്ടയോ എന്നൊക്കെ ഞങ്ങള്‍ തീരുമാനിയ്ക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

ഇത് സംബന്ധിച്ച് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും മാനേജര്‍ക്കും ജയചന്ദ്രന്‍ പരാതി നല്‍കിയിട്ടുണ്ട്. തെറ്റുകാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കുമെന്ന് ഇരുവരും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എം.ജയചന്ദ്രന്‍ പറഞ്ഞു.

Also Read:
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡിനത്തിനിരയാക്കിയ അധ്യാപകനെതിരെ കേസ്

Keywords:  Customs officer insulted M Jayachandran, Kozhikode, Music Director, Allegation, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia