നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഒ രാജഗോപാലിന് എതിരെ സൈബര്‍ ആക്രമണം

 


തിരുവനന്തപുരം: (www.kvartha.com 03.05.2021) നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഒ രാജഗോപാലിന് എതിരെ സൈബര്‍ ആക്രമണം. ബിജെപിയെ തോല്‍വിയിലേക്ക് നയിച്ചതിന് പിന്നില്‍ ഒ രാജഗോപാലിനും പങ്കുണ്ടെന്നാരോപിച്ചാണ് ഒരുവിഭാഗം സംഘപരിവാര്‍ പ്രൊഫൈലുകള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഒ രാജഗോപാലിന് എതിരെ സൈബര്‍ ആക്രമണം
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ജനവിധി മാനിക്കുന്നു എന്ന രാജഗോപാലിന്റെ പോസ്റ്റിന് താഴെയാണ് അധിക്ഷേപ വര്‍ഷം. 'ദേശീയജനാധിപത്യ സഖ്യത്തിന് വോട് നല്‍കിയ സമ്മതിദായര്‍ക്ക് ഒരായിരം നന്ദി...ജനവിധിയെ മാനിക്കുന്നു. തോല്‍വിയെ സംബന്ധിച്ച് പാര്‍ടി നേതൃത്വം ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്ത് കുറവുകള്‍ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും...'എന്നായിരുന്നു രാജഗോപാലിന്റെ പോസ്റ്റ്. ഈ പോസ്റ്റിന് താഴെ രൂക്ഷ ഭാഷയിലുള്ള പ്രതികരണങ്ങളാണ് നടത്തിയത്.

അതിനിടെ വി ശിവന്‍കുട്ടിയുടെ വിജയം എളുപ്പമാക്കിത്തന്ന രാജഗോപാലിന് നന്ദി അറിയിച്ച് എല്‍ഡിഎഫുകാരും രംഗം കൊഴുപ്പിക്കുന്നുണ്ട്.

നേമത്ത് ബിജെപിക്ക് വിജയ സാധ്യതയില്ല എന്ന തരത്തിലുള്ള ഒ രാജഗോപാലിന്റെ പരാമര്‍ശങ്ങള്‍ പാര്‍ടിയെ പ്രതികൂലമായി ബാധിച്ചു എന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ആരോപണം. കേരളത്തില്‍ ബിജെപിക്ക് വേരുറപ്പിക്കാന്‍ സാധിക്കാത്തതിന് പിന്നില്‍ സംസ്ഥാനത്തെ ഉയര്‍ന്ന സാക്ഷരതയാണെന്നും കെ മുരളധീരനെയും പിണറായി വിജയനെയും മറ്റും പ്രശംസിച്ചുമൊക്കെ രാജഗോപാല്‍ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇതും പ്രകോപനത്തിന് കാരണമായി.

Keywords:  Cyber attack against O Rajagopal after huge loss, Thiruvananthapuram, News, Politics, Assembly-Election-2021, BJP, O Rajagopal, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia