സൈബര്‍ കുറ്റവാളികള്‍ക്ക് ഓടിയൊളിക്കാനാകില്ലെന്ന് ഋഷിരാജ് സിംഗ്

 


തിരുവനന്തപുരം: സൈബര്‍ കുറ്റവാളികള്‍ക്ക് ഒരിടത്തും ഓടിയൊളിക്കാനാകില്ലെന്ന് ഗതാഗത കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളെപ്പറ്റി ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

കാര്യക്ഷമമായ രീതിയില്‍ എങ്ങനെ ഇന്റര്‍നെറ്റിനെ ഉപയോഗിക്കാമെന്നും ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്നും അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് ഉപദേശം നല്‍കി. കുട്ടികളെ മാനസികമായി മുറിവേല്‍പ്പിക്കുന്ന ആഗോള പ്രശ്‌നമായ സൈബര്‍ ഭീഷണിയെന്ന വിഷയത്തെക്കുറിച്ചായിരുന്നു പ്രഭാഷണം.

ഇന്റര്‍നെറ്റിന് അടിമകളാകാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്നതിനെപ്പറ്റിയും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ നിലവിലുള്ള നിയമങ്ങളെപ്പറ്റിയും അദ്ദേഹം വിദ്യാര്‍ഥികളോട് വിശദമായി സംസാരിച്ചു. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെയുള്ള ജയില്‍ശിക്ഷയും ഉയര്‍ന്ന പിഴയും ഉള്‍പെടെയുള്ള ശിക്ഷാവിധികള്‍ അത്ഭുതപ്പെടുത്തിയെന്ന് മിക്ക വിദ്യാര്‍ഥികളും അഭിപ്രായപ്പെട്ടു. പക്വതയും പ്രതിബദ്ധതയുമുള്ള നെറ്റിസണ്‍മാരായി മാറാന്‍ വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്താണ് അദ്ദേഹം പ്രഭാഷണം അവസാനിപ്പിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
സൈബര്‍ കുറ്റവാളികള്‍ക്ക് ഓടിയൊളിക്കാനാകില്ലെന്ന് ഋഷിരാജ് സിംഗ്
സൈബര്‍ കുറ്റവാളികള്‍ക്ക് ഓടിയൊളിക്കാനാകില്ലെന്ന് ഋഷിരാജ് സിംഗ്

SUMMARY: Thiruvananthapuram, Nov 22: Transport Commissioner Rishi Raj Singh issued a stern warning to cyber criminals saying ‘they can click, but not hide’, as he delivered a talk on how to combat bullying and other crimes online at the Trivandrum International School (Trins).

Keywords : Thiruvananthapuram, Cyber Crime, Criminal Case, Internet, Kerala, Transport Commissioner, Rishi Raj Singh, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.>
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia