നിയന്ത്രണം വിട്ട ലോറിയിടിച്ച് സൈകിള്‍ യാത്രക്കാരന് കാലുകളറ്റ് ചോരവാര്‍ന്ന് ദാരുണാന്ത്യം

 



അമ്പലപ്പുഴ: (www.kvartha.com 14.07.2021) നിയന്ത്രണം വിട്ട ലോറിയിടിച്ച് സൈകിള്‍ യാത്രക്കാരനായ 45 കാരന് ദാരുണാന്ത്യം. അപകടത്തില്‍ കാലുകളറ്റ് ചോരവാര്‍ന്നാണ് പുറക്കാട് മുസ്ലിം ജമാഅത്ത് പള്ളിയിലെ ജീവനക്കാരനായ പഴയങ്ങാടി മാളിയേക്കല്‍ സെയ്ഫുദീന്‍ മരിച്ചത്. ദേശീയപാതയില്‍ പുറക്കാട് പുന്തല പുത്തന്‍നടയ്ക്കു സമീപമം ചൊവ്വാഴ്ചയായിരുന്നു അപകടം. 

അങ്കമാലിയില്‍നിന്നു സിമന്റുമായി കൊല്ലം ഭാഗത്തേക്കു പോവുകയായിരുന്നു ലോറിയുടെ മുന്നിലെ ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സമീപത്ത് കൂടി സൈകിളില്‍ പോവുകയായിരുന്ന സെയ്ഫുദീനെ ഇടിച്ചിട്ട ശേഷം അടുത്തുള്ള വീടിന്റെ മതില്‍ തകര്‍ത്ത് തെങ്ങിലിടിച്ചു നില്‍ക്കുകയുമായിരുന്നു വാഹനം. അപ്പോഴത്തേക്ക് വാഹനത്തിന്റെ അടിയില്‍പ്പെട്ടിരുന്ന സെയ്ഫുദീന്‍ നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ചോരവാര്‍ന്നു മരിച്ചിരുന്നു.

നിയന്ത്രണം വിട്ട ലോറിയിടിച്ച് സൈകിള്‍ യാത്രക്കാരന് കാലുകളറ്റ് ചോരവാര്‍ന്ന് ദാരുണാന്ത്യം


ക്രെയിനുകളെത്തി ലോറി മാറ്റിയ ശേഷമാണ് ലോറിക്കടിയില്‍ കുടുങ്ങിയ സെയ്ഫുദീന്റെ കാലുകള്‍ വീണ്ടെടുക്കാനായത്. രക്ഷാപ്രവര്‍ത്തനത്തിനിടെ വീടിന്റെ മതിലിടിഞ്ഞു വീണ് തകഴി സ്റ്റേഷനിലെ ഫയര്‍മാന്‍ യു സുരേഷിന്റെ കാലിനു പരുക്കേറ്റു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു.

മൃതദേഹം അഗ്‌നിരക്ഷാസേന, അമ്പലപ്പുഴ പൊലീസിന്റെ സഹായത്തോടെ മെഡികല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കബറടക്കം ബുധനാഴ്ച പുറക്കാട് പഴയങ്ങാടി ജുമാ മസ്ജിദില്‍ നടക്കും. ഭാര്യ: ശെരീഫ. മക്കള്‍: ബാദുഷ, ബദറുദീന്‍.

Keywords:  News, Kerala, State, Accident, Accidental Death, Dead Body, Police, Ambalapuzha, Cycle rider died after lorry accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia