Heart Day | ലോക ഹൃദയദിനം: സൈക്കിള്‍ സവാരി സംഘടിപ്പിച്ച് കണ്ണൂർ ആസ്റ്റർ മിംസ്
● പയ്യാമ്പലത്ത് നിന്ന് ആരംഭിച്ച് ആസ്റ്റർ മിംസിൽ സമാപിച്ചു.
● സൈക്കിളിങ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടി നടന്നത്.
● ഹൃദ്രോഗ പ്രതിരോധത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
കണ്ണൂർ: (KVARTHA) ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സൈക്കിളിങ് ക്ലബുമായി സഹകരിച്ച് സൈക്കിള്‍ത്തോണ്‍ സംഘടിപ്പിച്ചു. 'ഹൃദയാരോഗ്യത്തിന് സൈക്കിള്‍ സവാരി' എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടി നടന്നത്. ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.
കാര്‍ഡിയോ വാസ്‌കുലാര്‍ ആൻഡ് തൊറാസിക് സര്‍ജന്‍ ഡോ. പ്രസാദ് സുരേന്ദ്രനും, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. അനില്‍കുമാറും ചേര്‍ന്ന് പയ്യാമ്പലത്തെ കണ്ണൂര്‍ ക്ലബില്‍ വെച്ച് ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. മാറുന്ന ജീവിതശൈലിയും ഹൃദയരോഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇരുവരും വിശദീകരിച്ചു.
മാറുന്ന ജീവിതശൈലിയാണ് ഹൃദയരോഗങ്ങള്‍ വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം. ഇതിനെ മറികടക്കാന്‍ സ്വീകരിക്കാവുന്ന ഏറ്റവം നല്ല മാര്‍ഗമാണ് സൈക്കിള്‍ സവാരി പോലുള്ള വ്യായാമങ്ങൾ. സ്വന്തം ശരീരത്തോടും, ജീവിക്കുന്ന പ്രകൃതിയോടും നാം ചെയ്യുന്ന നീതികൂടിയാണിതെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
പയ്യാമ്പലത്തു നിന്നും ആരംഭിച്ച സൈക്കിള്‍ത്തോണ്‍ പ്രഭാത് ജംഗ്ഷൻ, പഴയ ബസ് സ്റ്റാൻഡ്, താഴെ ചൊവ്വ നാടാൽ വഴി ആസ്റ്റർ മിംസ് ആശുപത്രിയിൽ സമാപിച്ചു. സമാപന ചടങ്ങിൽ ഡോ. ഹനീഫ് സൈക്കിൾ സവാരിയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
#hearthealth #cycling #Kannur #AsterMIMS #cardiovasculardisease #Kerala #healthylifestyle