യുദ്ധം ഇല്ലാതാക്കണം: ദലൈലാമ

 


യുദ്ധം ഇല്ലാതാക്കണം: ദലൈലാമ
തിരുവനന്തപുരം: ഇരുപത്തിയൊന്നാം നൂറ്റാണ്ട് സമാധാനത്തിന്റെ നൂറ്റാണ്ടാക്കാന്‍ പരിശ്രമിക്കണമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ശിവഗിരിയില്‍ എണ്‍പതാമത് ശിവഗിരി തീര്‍ത്ഥാടന വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുദ്ധങ്ങളിലും ആഭ്യന്തരസംഘര്‍ഷങ്ങളിലും ലോകത്ത് ആയിരങ്ങളാണ് കൊല്ലപ്പെടുന്നതെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിയപ്പോള്‍ സാങ്കേതിക വിദ്യ ഏറെ വികസിച്ചിട്ടുണ്ട്. ശാസ്ത്രമേഖലയിലും ഇതിന്റെ വളര്‍ച്ച ദൃശ്യമായി. എന്നാല്‍ ചില കണ്ടുപിടുത്തങ്ങള്‍ ലോകജനതയുടെ നാശങ്ങള്‍ക്കാണ് കാരണമാകുന്നത്. ആണവായുധങ്ങള്‍ മനുഷ്യജീവിതത്തിന് നേരെ പ്രയോഗിക്കുന്ന സാഹചര്യം പോലുമുണ്ടായതായി ദലൈലാമ പറഞ്ഞു.

ശിവഗിരിയിലെത്തിയ ദലൈലാമയെ ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ശ്രീനാരായണ ഗുരുവിന്റെ മഹാസമാധിയില്‍ എത്തി ദലൈലാമ പുഷ്പാര്‍ച്ചന നടത്തി. നോബല്‍ സമ്മാന ജേതാവ് കൂടിയായ ദലൈലാമ സമാധാനത്തിന്റെ സന്ദേശമായി വൃക്ഷത്തൈ നട്ടു. ശിവഗിരി ധര്‍മ്മസംഘം സ്വാമി പ്രകാശാനന്ദ ഭദ്രദീപം തെളിയിച്ചു. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, സ്വാമി ഋതംബരാനന്ദ, സ്വാമി പരാനന്ദ, മാര്‍ ക്രിസോസ്റ്റം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Key Words:
Dalai Lama, Tibetan spiritual leader,  Taj Vivanta, Z-plus security, VIP lounge, Sivagiri Mutt , Thiruvananthapuram, Varkala , Friends of Tibet Foundation, Sivagiri , Orthodox Church
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia