സുകുമാരന്‍ നായര്‍ എന്‍.എസ്.എസിന്റെ അവസാന വാക്കല്ല: വെള്ളാപ്പള്ളി

 


ആലപ്പുഴ: ദളിത്പിന്നാക്ക വിഭാഗങ്ങള്‍ക്ക് രാഷ്ട്രീയാധികാരം നേടിയെടുക്കുന്ന കാര്യത്തില്‍ സമാന ചിന്താഗതിക്കാരുമായി കൂടിയാലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

പ്രിന്‍സ് ഹോട്ടലില്‍ ദളിത്പിന്നാക്ക വിഭാഗം നേതാക്കളുടെ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എസ്.എസിന്റെ അവസാന വാക്കല്ല സുകുമാരന്‍ നായര്‍. പല കാര്യങ്ങളിലും എന്‍.എസ്.എസുമായി ചേര്‍ന്ന് തീരുമാനമെടുത്തപ്പോള്‍ ആ സമുദായത്തില്‍ നിന്ന് നിരവധി പേര്‍ എതിര്‍പ്പറിയിച്ചിരുന്നു. ഇനി എന്‍.എസ്.എസുമായി ചര്‍ച്ചയില്ല. ധീവരസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.കെ. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി വി. ദിനകരന്‍, വി.എസ്.ഡി.പി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍, വണികവൈശ്യസംഘം ജനറല്‍ സെക്രട്ടറി എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍, മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ പ്രസിഡന്റ് ബി. സുബാഷ്‌ബോസ്, വാദ്ധ്യാര്‍ മഹാസഭ ജനറല്‍ സെക്രട്ടറി ജഗതി രാജന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
സുകുമാരന്‍ നായര്‍ എന്‍.എസ്.എസിന്റെ അവസാന വാക്കല്ല: വെള്ളാപ്പള്ളി
നേതൃയോഗത്തില്‍ കൈക്കൊണ്ട ചില തീരുമാനങ്ങള്‍ ഇവയാണ്:

  • ഭരണഘടന വിഭാവനം ചെയ്യുന്ന സാമുദായിക സംവരണം തുടരണം. അതിന് വിരുദ്ധമായ നിലപാടിനെ എന്ത് വിലകൊടുത്തും ചെറുക്കും.
  • ജസ്റ്റിസ് ആര്‍.എന്‍. പ്രസാദ് കമ്മിഷന്റെ ശുപാര്‍ശ പരിഗണിച്ച് എല്ലാ പരമ്പരാഗത തൊഴിലാളി സമുദായങ്ങളെയും ക്രീമിലെയര്‍ പരിധിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണം. അതുവരെ സംസ്ഥാനത്തെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനത്തിനുള്ള വരുമാന പരിധി പ്രൊഫഷണല്‍ സ്ഥാപനങ്ങളിലെന്ന പോലെ ആറു ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കണം.
  • മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ മുഴുവന്‍ ശുപാര്‍ശകളും നടപ്പാക്കണം.
  • സാമ്പത്തിക സംവരണത്തിനുള്ള രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളണം.
  • ജാതി സെന്‍സസിലെ അപാകത പിന്നാക്ക സമുദായ സംഘടനകളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ഇതനുസരിച്ചുള്ള ലിസ്റ്റ് അടിയന്തരമായി പ്രസിദ്ധീകരിക്കണം.
  • ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി നിയമനം നടത്തുമ്പോള്‍ അഹിന്ദുക്കള്‍ക്കുള്ള 18 ശതമാനം സംവരണം സംവരണ വിഭാഗത്തില്‍പ്പെട്ട പട്ടികജാതി, വര്‍ഗ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കണം. ഇതില്‍ എട്ടാം ഗ്രൂപ്പില്‍പ്പെട്ട വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണം.
  • താന്ത്രികവിദ്യ സ്വായത്തമാക്കിയ ഹൈന്ദവ വിഭാഗത്തിലെ എല്ലാവര്‍ക്കും സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൂജാരി അടക്കമുള്ള ഒഴിവുകളിലേക്ക് നിയമനം നല്‍കണം.
  • നിയമസഭയില്‍ പ്രാതിനിധ്യമുണ്ടെങ്കിലും മന്ത്രിസഭയിലില്ലാത്ത പിന്നാക്ക വിഭാഗക്കാര്‍ക്ക് മന്ത്രി സ്ഥാനം നല്‍കണം.
  • ദളിത്പിന്നാക്ക വിഭാഗങ്ങളുടെ ശക്തമായ ഐക്യ പ്രസ്ഥാനത്തില്‍ സഹകരിക്കാന്‍ തയ്യാറുള്ള സംഘടനകളെ ഉള്‍പ്പെടുത്തും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Vellapally Natesan, Kerala, Sukumaran Nair, NSS, Dalit- Backward tie up for political power; Vellapally Nadeshan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia