മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം

 


ഇടുക്കി: (www.kvartha.com 07.12.2021) മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നുവെന്ന വിഷയത്തില്‍ തമിഴ്‌നാടിനെതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം. ഡിസംബര്‍ 10 ന് സുപ്രീംകോടതി മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് നടപടി. ഡോ. ജോ ജോസഫ് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പിച്ചു. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സത്യവാങ്മൂലം.

മുന്നറിയിപ്പില്ലാതെ രാത്രി കാലങ്ങളില്‍ ഡാമിന്റെ ഷടെറുകള്‍ തുറന്നുവിടുന്നത് ജനങ്ങളെ പരിഭ്രാന്തരാകുന്നുണ്ട്. മേല്‍നോട്ട സമിതിയും ഈ വിഷയത്തില്‍ ഇടപെടണമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, കേരള സര്‍കാരും മുന്നറിയിപ്പില്ലാതെ ഷടെറുകള്‍ തുറന്നുവിട്ട തമിഴ്നാടിന്റെ നടപടി സുപ്രീംകോടതിയില്‍ ഉന്നയിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം

Keywords:  Idukki, News, Kerala, Supreme Court, Dam, Mullaperiyar Dam, Dam opens without warning affidavit in SC against Tamil Nadu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia