Darul Huda | ദാറുല്‍ഹുദാ ബിരുദദാന - നേതൃസ്മൃതി സമ്മേളനത്തിന് പ്രൗഢ സമാപനം; സമൂഹനിര്‍മിതിയില്‍ പണ്ഡിത ഇടപെടലുകള്‍ അനിവാര്യമെന്ന് ജിഫ്രി തങ്ങള്‍; പ്രതിസന്ധി ഘട്ടങ്ങളില്‍ കരുതലോടെ നീങ്ങണമെന്ന് സ്വാദിഖലി തങ്ങള്‍; ബിരുദം നേടി 183 യുവ പണ്ഡിതര്‍ കർമരംഗത്തേക്ക്
Dec 5, 2022, 22:55 IST
മലപ്പുറം: (www.kvartha.com) ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് പ്രൗഢസമാപ്തി. വാഴ്‌സിറ്റിയുടെ 25-ാം ബാചില്‍ നിന്ന് 12 വര്‍ഷത്തെ ഹുദവി കോഴ്‌സ് പൂര്‍ത്തിയാക്കിയ 216 പേരില്‍ രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത സാമൂഹിക സേവനവും മറ്റു മാനദണ്ഡങ്ങളും പൂര്‍ത്തിയാക്കിയ 183 പണ്ഡിതരാണ് മൗലവി ഫാളില്‍ ഹുദവി ബിരുദം നേടിയത്. ഇതില്‍ 17 പേര്‍ വിവിധ വാഴ്സിറ്റിയുടെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂഷനു കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
ബിരുദദാന സമ്മേളനം സമസ്ത ജെനറൽ സെക്രട്ടടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വീഡിയോ വഴി സംസാരിച്ചു. ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ഹുദവി പണ്ഡിതര്‍ക്കുള്ള ബിരുദദനാവും അദ്ദേഹം നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ബിരുദദാന പ്രഭാഷണം നിര്‍വഹിച്ചു. ഹുദവി ഫൈനല്‍ പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്ക് ദാറുല്‍ഹുദാ ഖത്വര്‍ കമിറ്റി നല്‍കുന്ന ക്യാഷ് അവാര്‍ഡും തങ്ങള്‍ വിതരണം ചെയ്തു. ദാറുല്‍ഹുദാ പ്രസിദ്ധീകരണമായ തെളിച്ചം മാസികയുടെ സില്‍വര്‍ ജൂബിലെ ലോഗോയും സ്വാദിഖലി തങ്ങള്‍ ലോഞ്ച് ചെയ്തു.
ദാറുല്‍ഹുദാ ജെനറൽ സെക്രടറി യു ശാഫി ഹാജി സ്വാഗതം പറഞ്ഞു. ദാറുല്‍ഹുദാ നാഷണല്‍ പ്രൊജക്ട് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. എന്‍കെ പ്രേമചന്ദ്രന്‍ എംപി വിശിഷ്ടാതിഥിയായിരുന്നു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണവും നടത്തി. സമസ്ത സെക്രടറി എംടി അബ്ദുല്ല മുസ്ലിയാര്‍ ആശംസ പ്രഭാഷണം നടത്തി. മുശാവറ അംഗങ്ങളായ എംപി മുസ്ത്വഫൽ ഫൈസി, കാടേരി മുഹമ്മദ് മുസ്ലിയാര്‍, സികെ സൈദാലിക്കുട്ടി ഫൈസി, തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, പുത്തനഴി മൊയ്തീന്‍ ഫൈസി, കെഎ റഹ്‌മാന്‍ ഫൈസി, പികെ അബ്ദുല്‍ ഗഫൂര്‍ ഖാസിമി, സിഎം അബ്ദുസ്സമദ് ഫൈസി, കെപി മൊയ്തീന്‍ ഹാജി, പിവി മുഹമ്മദ് മൗലവി, ടിഎം ഹൈദര്‍ ഹാജി, കെപി അബൂബകര്‍ ഹാജി എന്നിവര്‍ സംബന്ധിച്ചു.
രാവിലെ 10 മണിക്ക് നടന്ന അനുസ്മരണ സംഗമം സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പികെ മുഹമ്മദ് ഹാജി അധ്യക്ഷനായി. ഹുദവി സംഗമം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പണ്ഡിതര്‍ക്കുള്ള സ്ഥാന വസ്ത്ര വിതരണവും അദ്ദേഹം നിര്‍വഹിച്ചു. ദാറുല്‍ഹുദാ സെക്രടറി സിഎച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ് അധ്യക്ഷനായി. രണ്ട് മണിക്ക് നടന്ന വിഷ്വന്‍ മീറ്റില്‍ സിഎച് ശരീഫ് ഹുദവി, അബൂബകര്‍ ഹുദവി കരുവാരക്കുണ്ട്, സുഹൈല്‍ ഹുദവി വിളയില്‍ സംസാരിച്ചു. നാലു മണിക്ക് നടന്ന ഖത്മ് ദുആ സദസിന് കോഴിക്കോട് വലിയ ഖാദി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. ദാറുല്‍ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ സമാപന ദുആക്ക് നേതൃത്വം നല്‍കി. ദാറുല്‍ഹുദാ മാനജര്‍ കെപി ശംസുദ്ദീന്‍ ഹാജി നന്ദിയും പറഞ്ഞു.
സമൂഹനിര്‍മിതിയില്‍ പണ്ഡിത ഇടപെടലുകള്‍ അനിവാര്യമെന്ന് ജിഫ്രി തങ്ങള്‍
സമൂഹ നിര്‍മിതിയില്‍ പണ്ഡിതരുടെ ഇടപെടലുകള്‍ അനിവാര്യമാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍. ഗ്രന്ഥരചനയിലും മറ്റു മേഖലകളിലും ഇടപെടലുകള്‍ നടത്തി പണ്ഡിതര്‍ തങ്ങളുടെ ധര്‍മം നിര്‍വഹിക്കണമെന്നും അ്‌ദ്ദേഹം പറഞ്ഞു. ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തില്‍ വീഡിയോ വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂക്ഷമതയിലധിഷ്ഠിതമായ ജീവിതം നയിച്ച് സമസ്തയുടെ ആദര്‍ശ പ്രചരണത്തിലും ജ്ഞാന പ്രസരണത്തിലും പണ്ഡിതര്‍ സജീവമായി ഇടപെടണമെന്നും തങ്ങള്‍ പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളില്‍ കരുതലോടെ നീങ്ങുക - സ്വാദിഖലി ശിഹാബ് തങ്ങള്‍
നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ കരുതലോടെ നീങ്ങാന്‍ പണ്ഡിതരും സമൂഹവും തയ്യാറാകണമെന്ന് ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ യുക്തിഭദ്രമായി സംവദിക്കണം. നമ്മുടെ വാക്കുകളോ പ്രവര്‍ത്തികളോ സമുദായ ഐക്യത്തിനു വിഘാതമുണ്ടാകുന്ന തരത്തിലാവരുത്. പ്രവര്‍ത്തനരംഗത്തും പ്രബോധന മേഖലയിലും നമ്മുടെ അജണ്ടകളില്‍ മുന്‍ഗണനയുണ്ടാകണം. ചില തല്‍പര കക്ഷികളും മാധ്യമങ്ങളും നിശ്ചയിക്കുന്ന അജൻഡകള്‍ക്കനുസരിച്ച് നീങ്ങുന്ന പ്രവണത ഇല്ലാതാക്കണമെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത കാലോചിതമായി ഇടപെടുന്ന സംഘടനയെന്ന് പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍
കാലിക വിഷയങ്ങളില്‍ നൂതന രീതികള്‍ ആവിഷ്‌കരിച്ച് കാലോചിത ഇടപെടലുകള്‍ നടത്തുന്ന മതസംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെന്ന് ജെനറൽ സെക്രടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍. പണ്ഡിതര്‍ ലോകവ്യാപകമായ പ്രബോധന-ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവരായിരിക്കണമെന്നും ദാറുല്‍ഹുദായില്‍ നിന്നു ബിരുദം വാങ്ങുന്ന പണ്ഡതിര്‍ ഈ മേഖലയില്‍ സജീവമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ ഓര്‍മകളില്‍
രണ്ടുപതിറ്റാണ്ടിലധികം സമസ്തയുടെ ജെനറൽ സെക്രടറിയും മൂന്ന് പതിറ്റാണ്ടുകാലം ദാറുല്‍ഹുദായുടെ പ്രിന്‍സിപൽ, പ്രോ.ചാന്‍സലര്‍ പദവികളും അലങ്കരിച്ച, നിരവധി മഹല്ലുകളുടെ ഖാദിയുമായിരുന്ന സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ ഓര്‍മകളില്‍ നിറഞ്ഞ് വാഴ്‌സിറ്റിയില്‍ നടന്ന ബിരുദദാന നേതൃസ്മൃതി സമ്മേളനം.
നിരവധി പണ്ഡിതരുടെ ഗുരുവര്യരായിരുന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ശംസുല്‍ ഉലമാ ഇകെ അബൂബകര്‍ മുസ്ലിയാരുടെ വിയോഗാനന്തരം 1996-ല്‍ സമസ്തയുടെ ജെന.സെക്രടറിയാവുകയും മരണം വരെ സമസ്തയുടെയും പോഷകഘടകങ്ങളുടെയും അമരത്തിരുന്ന് സംഘടനയെ മുന്നോട്ടുനയിക്കുകയും ചെയ്തു. ദാറുല്‍ഹുദാ ശില്‍പികളില്‍ പ്രധാനിയായിരുന്ന എംഎം ബശീര്‍ മുസ്ലിയാരുടെ നിര്യാണ ശേഷം ദാറുല്‍ഹുദായുടെ പ്രിന്‍സിപലും വാഴ്‌സിറ്റിയായി അപ്‌ഗ്രേഡ് ചെയ്തപ്പോള്‍ പ്രോ. ചാന്‍സലറുമായി മൂന്ന് പതിറ്റാണ്ടുകാലം സ്ഥാപനത്തിന്റെ അമരത്തിരുന്നു.
സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദാറുല്‍ഹുദാ ശില്‍പികളായ എംഎം ബശീര്‍ മുസ്ലിയാര്‍, സിഎച് ഹൈദറൂസ് മുസ്ലിയാര്‍, ഡോ. യു ബാപ്പുട്ടി ഹാജി എന്നിവരുടെയും മറ്റു സ്ഥാപക നേതാകളുടെയും അനുസ്മരണവും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, ഡോ. ഹാശിം നദ്‌വി ലഖ്‌നൗ, മുസ്തഖീം അഹ്‌മദ് ഫൈസി ബീഹാര്‍ ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. യു ശാഫി ഹാജി ചെമ്മാട്, അലി മൗലവി ഇരിങ്ങല്ലൂര്‍, അബ്ദുല്‍ ഖാദര്‍ ഫൈസി അരിപ്ര, ഇ.കെ ഹസന്‍കുട്ടി ബാഖവി കീഴിശ്ശേരി, സുലൈമാന്‍ ദാരിമി, ജഅ്ഫര്‍ ഹുദവി സംസാരിച്ചു.
ഉലമാ-ഉമറാ യോജിപ്പിന്റെ ഫലമാണ് ദാറുല്‍ഹുദായെന്ന് റശീദലി തങ്ങള്‍
ഉലമാക്കളും ഉമറാക്കളും ചേര്‍ന്നുനിന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയും അനുബന്ധ സംവിധാനങ്ങളുമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍. ദാറുല്‍ഹുദാ ബിരുദദാനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്ഥാപക ശില്‍പികളുടെ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ജെന.സെക്രടറിയും ദാറുല്‍ഹുദാ പ്രോ.ചാന്‍സലറുമായിരുന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ വൈജ്ഞാനിക സേവനം ദാറുല്‍ഹുദായുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുന്നി മഹല്ല് ഫെഡറേഷന്‍ നേതാക്കളായിരുന്ന എംഎം ബശീര്‍ മുസ്ലിയാര്‍, സിഎച് ഹൈദറൂസ് മുസ്ലിയാര്‍, ഡോ. യു ബാപ്പുട്ടി ഹാജി എന്നിവരുടെ ദീര്‍ഘവീക്ഷണവും ആത്മവിശ്വാസവുമാണ് ദാറുല്‍ഹുദായുടെ പ്രയാണത്തിന് ശക്തിപകര്‍ന്നതെന്നും അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കൃതമാക്കുന്നതിന് വിദ്യാര്‍ത്ഥികളുടെ കഠിനപ്രയ്തനങ്ങളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പണ്ഡിതര്‍ ക്രിയാത്മകമായി ഇടപെടേണ്ടവരെന്ന് അബ്ബാസലി ശിഹാബ് തങ്ങള്‍
സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെടേണ്ടവരാണ് പണ്ഡിതരെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. ഹുദവി ബിരുദം വാങ്ങുന്ന പണ്ഡിതരുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹുദവികളുടെ സ്ഥാന വസ്ത്ര വിതരണവും അദ്ദേഹം നിര്‍വഹിച്ചു. സമൂഹത്തിന് ദിശാബോധം നല്‍കേണ്ട പണ്ഡിതര്‍ പ്രതിസന്ധിഘട്ടങ്ങളില്‍ അവര്‍ക്കു വഴികാട്ടികളാകണമെന്നും രാജ്യാതിര്‍ത്തികള്‍ കടന്നുള്ള സാമൂഹിക ശാക്തീകരണത്തിന് ആസൂത്രിത പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദാറുല്‍ഹുദാ സെക്രടറി സിഎച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ് അധ്യക്ഷനായി. കെസി മുഹമ്മദ് ബാഖവി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. രജിസട്രാര്‍ ഡോ. റഫീഖ് ഹുദവി കരിമ്പനക്കല്‍, ഹാദിയ ജെന.സെക്രടറി ഡോ. ഫൈസല്‍ ഹുദവി മാരിയാട്, ഹംസ ഹാജി മൂന്നിയൂര്‍, അബ്ദുശ്ശകൂര്‍ ഹുദവി ചെമ്മാട്, ഇബ്രാഹീം ഫൈസി തരിശ്, സി യൂസുഫ് ഫൈസി, കെകെ അബ്ബാസ് ഹുദവി, പികെ അബ്ദുന്നാസര്‍ ഹുദവി സംസാരിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.