ദൂരദര്‍ശന്‍ പ്രക്ഷേപിണി കാറ്റില്‍ തകര്‍ന്നത് വിവാദത്തില്‍; 200ലേറെ ക്യാമറകള്‍ മോഷണം പോയത് പുറത്തായി
Jun 20, 2016, 14:06 IST
തിരുവനന്തപുരം: (www.kvartha.com 20.06.2016) ദൂരദര്‍ശന്‍ കേന്ദ്രത്തിലെ പ്രക്ഷേപിണി തകര്‍ന്നതിനേച്ചൊല്ലി വന്‍ വിവാദം. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത കാറ്റിലാണ് തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലെ പ്രക്ഷേപിണി തകര്‍ന്നു വീണത്.
നൂറു വര്‍ഷമെങ്കിലും നിലനില്‍ക്കേണ്ട പ്രക്ഷേപിണി ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു മാത്രമാണു സ്ഥാപിച്ചത്. ഇതിന്റെ കാര്യക്ഷമത വിലയിരുത്തുകയും അറ്റകുറ്റപ്പണികള്‍ എല്ലാ ആഴ്ചയിലും നടത്തുകയും ചെയ്തുകൊണ്ടിരുന്ന സ്ഥിതിയില്‍ ഉണ്ടായ മാറ്റമാണ് അപ്രതീക്ഷിത തകര്‍ച്ചയ്ക്കു കാരണമെന്നാണ് വിമര്‍ശനം.
ബന്ധപ്പെട്ട എഞ്ചിനീയറെ കുറ്റപ്പെടുത്തിയും ദൂരദര്‍ശന് നാണക്കേട് വരുത്തിയ എഞ്ചിനീയറെ മാറ്റണമെന്ന് ആവശ്യപ്പെട്ടും ഡയറക്ടര്‍ക്കും കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിക്കും നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ് ദൂരദര്‍ശന്‍ ജീവനക്കാരുടെ സംഘടനകള്‍. ഡയറക്ടറെക്കൊണ്ടുതന്നെ മന്ത്രിക്ക് പരാതി കൊടുപ്പിക്കാനും നീക്കമുണ്ട്. വിവാദം തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദൂരദര്‍ശന്‍ ആസ്ഥാനത്തും തലസ്ഥാനത്തെ മാധ്യമ രംഗത്തും വലിയ അലയൊലികളാണ് സൃഷ്ടിച്ചിരിക്കുന്നത്.
ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പ് 200ല്‍ അധികം ക്യാമറകള്‍ മോഷണം പോയതിനേക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലും ഇതോട് അനുബന്ധിച്ച് ഉണ്ടായി. ജീവനക്കാരുടെ സംഘടനകളില്‍പ്പെട്ട അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത ചിലരാണ് സഹപ്രവര്‍ത്തകരുടെ ഒത്താശയോടെ നടന്ന മോഷണത്തേക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

പുറത്തുനിന്നുള്ളവര്‍ക്കു പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണമുള്ള ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ നിന്ന് ഇത്രയുമധികം ഉപകരണങ്ങള്‍ ഒന്നിച്ചു മോഷണം പോകണമെങ്കില്‍ ജീവനക്കാരുടെ ഒത്താശ ഇല്ലാതെ നടക്കില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മോഷണത്തേക്കുറിച്ച് പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ ദൂരദര്‍ശന്‍ അധികൃതര്‍ പരാതി കൊടുത്തിട്ടുണ്ട്. എന്നാല്‍ അന്വേഷണം വേഗത്തിലാക്കി പ്രതികളെ കണ്ടെത്താന്‍ വലിയ താല്‍പര്യം കാണിക്കുന്നുമില്ലത്രേ.
Also Read:
പനയാല്‍ അര്‍ബന്‍ സൊസൈറ്റിയിലെ മുക്കുപണ്ടതട്ടിപ്പ്; വനിതാ മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസ്
Keywords: DD Transmiter Collapsed ; Controversy in DD Center,Director, Thiruvananthapuram, Controversy, theft, Media, Minister, Police Station, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.