നവജാതശിശുവിന്റെ മൃതദേഹം കാരി ബാഗില്‍ പൊതിഞ്ഞ നിലയില്‍ കനാലില്‍ കണ്ടെത്തി
Dec 21, 2021, 14:39 IST
തൃശ്ശൂര്‍: (www.kvartha.com 21.12.2021) നവജാത ശിശുവിന്റെ മൃതദേഹം കാരി ബാഗില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ പൂങ്കുന്നത്തിന് സമീപം എം എല്‍ എ റോഡിലുള്ള കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം പഴക്കമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ശാന്തി ഘട്ടില്‍ ബലിയിടാന്‍ എത്തിയവരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കനാലിലൂടെ ഒഴുകി വന്നതാണെന്ന് പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തൃശ്ശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ ആശുപത്രികളില്‍ നിന്നുള്‍പ്പെടെ വിവരങ്ങള്‍ തേടുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.
Keywords: Thrissur, News, Kerala, Baby, Death, Found Dead, Dead body of newborn baby found in Thrissur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.