Dead | 'ഓണ്‍ലൈന്‍ റമ്മി കളിയില്‍ പണം നഷ്ടമായ യുവാവ് തൂങ്ങി മരിച്ച നിലയില്‍'
Sep 14, 2023, 16:49 IST
തൊടുപുഴ: (www.kvartha.com) ഓണ്‍ലൈന്‍ റമ്മി കളിയില്‍ പണം നഷ്ടമായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് വെള്ളരിക്കുണ്ട്, റാണിപുരം പാറയ്ക്കല്‍ റെജി - റെജീന ദമ്പതികളുടെ മകന്‍ പികെ റോഷ് (23) ആണ് മരിച്ചത്. പള്ളിവാസല്‍ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപമുള്ള റിസോര്‍ടിലെ ജീവനക്കാരനായിരുന്നു.
ബുധനാഴ്ച രാത്രി എട്ടരയ്ക്കാണ് റിസോര്‍ടിനു സമീപമുള്ള മരത്തില്‍ തൂങ്ങിയ നിലയില്‍ റോഷിനെ സഹപ്രവര്‍ത്തകര്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. റോഷ് ഏറെ നാളായി ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ജോലി ചെയ്ത് ലഭിക്കുന്നതും കടം വാങ്ങിയതുമായ ലക്ഷങ്ങള്‍ റമ്മി കളിയില്‍ നഷ്ടപ്പെട്ടതായാണ് വിവരം.
വീട്ടിലെ ഏകമകനായ റോഷ്, ഏതാനും ദിവസം മുന്‍പ് തന്റെ സഹോദരിക്ക് മാരകരോഗം ബാധിച്ചെന്നും അടിയന്തിര ചികിത്സ വേണമെന്നും സഹായം നല്‍കണമെന്നും സഹപ്രവര്‍ത്തകരോട് കള്ളം പറഞ്ഞിരുന്നു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് 80,000 രൂപ കഴിഞ്ഞ ദിവസം പിരിച്ചു നല്‍കിയിരുന്നു. ഈ പണവും ഇയാള്‍ റമ്മി കളിച്ച് നഷ്ടപ്പെടുത്തിയതായാണ് വിവരം.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണ വിവരം അറിഞ്ഞ് കാസര്‍കോട്ടുള്ള ബന്ധുക്കള്‍ അങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ട്.

Keywords: Dead body of youth found hanging from tree, Idukki, News, Dead Body, Hospital, Found Hanged, Rosh, Inquest, Postmortem, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.