Controversy | കോളേജ് കാന്റീനിലെ ഭക്ഷണത്തിൽ ചത്ത പല്ലി; സംഭവം തിരുവനന്തപുരത്ത്
● എസ്എഫ്ഐയുടെ സമരത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം കോളേജിന് അവധി നൽകി.
● ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി സ്വീകരിച്ച് കാന്റീൻ താൽക്കാലികമായി അടച്ചു.
തിരുവനന്തപുരം: (KVARTHA) തിരുവനന്തപുരത്ത് കോളേജ് കാന്റീനിൽ വിദ്യാർത്ഥികൾക്ക് നൽകിയ ഭക്ഷണത്തിൽ ചത്ത പല്ലി. തിരുവനന്തപുരം ശ്രീകാര്യം സി ഇ ടി എൻജിനീയറിങ് കോളേജ് കാന്റീനിൽ നിന്നും നൽകിയ സാമ്പാറിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.
ഇതിനെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ കാന്റീൻ താഴിട്ടുപൂട്ടി. പിന്നാലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ച ശേഷം കാന്റീൻ കാന്റീന് പിഴ ചുമത്തുകയും താൽക്കാലികമായി അടപ്പിക്കുകയും ചെയ്‌തു. കാന്റീനിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയ ശേഷം മാത്രമേ അത് വീണ്ടും തുറക്കാനാകുകയുള്ളൂ എന്ന് വകുപ്പ് അധികൃതർ അറിയിച്ചു.
സംഭവം കോളേജിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. എസ്എഫ്ഐയുടെ സമരത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം കോളേജിന് അവധി നൽകി. കോളേജിലെ വിദ്യാർത്ഥികളിൽ വലിയ ആശങ്കയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.
#FoodSafety #CanteenIssue #Thiruvananthapuram #CollegeNews #HealthConcern #SFIProtest