Response | മകന്റെ പിറന്നാളിനോടനുബന്ധിച്ച് ഉല്ലാസിന്റെ ഫേസ്ബുക് പോസ്റ്റ്; പിന്നാലെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി; മകളുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പിതാവ്; അന്വേഷണം നടത്തുമെന്ന് പൊലീസ്
Dec 20, 2022, 15:28 IST
പത്തനംതിട്ട: (www.kvartha.com) നടന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷയെ (ആശ-38) പുലര്‍ചെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ഭാര്യാപിതാവ് ശിവാനന്ദന് മാധ്യമങ്ങളോട് പറഞ്ഞു. മരുമകനും മകളും തമ്മില്‍ കുടുംബപ്രശ്നങ്ങളില്ലെന്നും മാനസിക അസ്വസ്ഥതയാകാം ആത്മഹത്യചെയ്യാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളും പറഞ്ഞത് അമ്മ ആത്മഹത്യ ചെയ്തുവെന്നാണ്. ഉല്ലാസിനെതിരായി ഒന്നും പറയാനില്ല. കുടുംബത്തില്‍ ആരും ഉല്ലാസുമായി വഴക്കിനോ ശല്യപ്പെടുത്താനോ പോയിട്ടില്ലെന്നും ശിവാനന്ദന് പറഞ്ഞു. തുടര്‍ന്ന് മരണത്തില്‍ സംശയമൊന്നുമില്ലെന്നും ശിവാനന്ദന് പൊലീസിന് മൊഴി നല്കി. അതേസമയം, മരണത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രാത്രി കിടപ്പുമുറിയില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ടെറസില്‍ ഉണങ്ങാനിട്ടിരുന്ന തുണികള്‍ക്കിടയില്‍ തൂങ്ങിയ നിലയില്‍ നിഷയെ കണ്ടെത്തിയത്. സംഭവസമയം ഉല്ലാസ് വീട്ടില്‍ ഉണ്ടായിരുന്നു. തലേന്ന് ഇരുവരും തമ്മില്‍ ചെറിയ തര്‍ക്കമുണ്ടായെന്നും പിന്നാലെ ആശ ടെറസിലേക്ക് പോയെന്നുമാണ് വിവരം. രാത്രി കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അടൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിങ്കളാഴ്ച, മകന്റെ പിറന്നാളിനോടനുബന്ധിച്ച് ഉല്ലാസ് ഫേസ്ബുകില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആശയുടെ മരണം. വിദേശത്തായിരുന്ന ഉല്ലാസ് ഈയിടെയാണ് മടങ്ങിയെത്തിയത്.
അടുത്തിടെയാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടില്‍ താമസമാക്കിയത്.
Keywords: News,Kerala,State,Pathanamthitta,Death,Facebook,Facebook Post,Social-Media,Daughter,Complaint,Father,Police,Trending, Death of Actor Ullas Pandalam's wife; Father in law response
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.