കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവെന്ന് മെഡിക്കല്‍ സംഘം

 


ഹൈദരാബാദ്: (www.kvartha.com 14.06.2016) നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. മണിയുടേത് സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവാണെന്ന മെഡിക്കല്‍ സംഘത്തിന്റെ നിഗമനത്തോടെയാണ് മരണത്തില്‍ ദുരൂഹതയേറിയത്.

കേന്ദ്രലാബില്‍ നടത്തിയ രാസപരിശോധനയില്‍ മരണ കാരണമാകാവുന്ന അളവില്‍ 45 മില്ലിഗ്രാം മെഥനോള്‍ കണ്ടെത്തിയതോടെയാണ് മെഡിക്കല്‍ സംഘം ഈ നിഗമനത്തിലെത്തിയത്. കൊച്ചി കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിലും ഇരട്ടിയിലധികമാണിത്.

ബിയര്‍ കഴിച്ചതുകൊണ്ടാണ് മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം കണ്ടെത്തിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ബിയര്‍ കഴിച്ചാല്‍ ഉണ്ടാകുന്നതിനേക്കാള്‍ വളരെകൂടിയ അളവിലാണ് ഇപ്പോള്‍ മെഥനോളിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. കരള്‍ രോഗമുണ്ടായിരുന്നതിനാല്‍ ബിയര്‍ കഴിച്ചപ്പോള്‍ ശരീരത്തിലെത്തിയതാകാം മെഥനോളെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. അതു മരണകാരണമാകാവുന്ന അളവിലുണ്ടായിരിക്കില്ലെന്നും അവര്‍ വിലയിരുത്തിയിരുന്നു.

ഇതുസംബന്ധിച്ച് പൂര്‍ണ്ണ നിഗമനത്തിലെത്തുന്നതിനുവേണ്ടിയാണ് ഹൈദരാബാദിലെയും കാക്കനാട്ടിലെയും ലാബുകളിലെ പരിശോധന ഫലം വിദഗ്ധ മെഡിക്കല്‍ സംഘത്തെ ഏല്‍പ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ മെഥനോള്‍ മരണ കാരണമാകാമെന്ന് മെഡിക്കല്‍ സംഘം വിലയിരുത്തിയത്. കാക്കനാട് ലാബില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു. എന്നാല്‍, ഹൈദരാബാദിലെ കേന്ദ്രലാബില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ ഇതു തളളിയിരുന്നു.

ചാലക്കുടി പാഡിയിലെ ഔട്ട് ഹൗസില്‍ സുഹൃത്തുക്കള്‍ക്ക് മദ്യ സത്ക്കാരം നല്‍കുന്നതിനിടെ
അബോധാവസ്ഥയിലായ മണി  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മാര്‍ച്ച് ആറിനാണ് മരിച്ചത്. തുടര്‍ന്ന് തലേന്ന് മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത നിരവധി പേരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 

മണിയുടെ സുഹൃത്തുക്കളായ ജാഫര്‍ ഇടുക്കി, സാബു, സഹായികളായ അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെയാണ് പോലീസ് പ്രധാനമായും ചോദ്യം ചെയ്തത്. എന്നാല്‍ പോലീസ് പലതവണ ചോദ്യം ചെയ്തിട്ടും ഇവരില്‍ നിന്നും മരണ കാരണം കണ്ടെത്താനായിട്ടില്ല. അതേസമയം, മണിയുടെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം മരണത്തെ കുറിച്ചുള്ള അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സി.ബി.ഐക്ക് വിട്ടിരുന്നു.
കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവെന്ന് മെഡിക്കല്‍ സംഘം

Also Read:
മുക്കുപണ്ട തട്ടിപ്പ്: ആഭരണങ്ങളില്‍ പ്ലാസ്റ്റിക്ക് മാലകളും, 916 ഹാള്‍മാര്‍ക്ക് പതിക്കുന്നത് സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച്

Keywords:  Death of Mani was not natural, says medical team, Hyderabad, Kochi, Hospital, Treatment, Allegation, Custody, Police, CBI, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia