കൊലയുടെ പൊരുളറിയാതെ നാട് തേങ്ങുന്നു; ചോരപുരണ്ട ചുറ്റിക കണ്ടെത്തി
Sep 14, 2012, 12:49 IST
ബാലന് |
മാധവി |
പനയാര്‍കുന്നിലെ ബാലന് (55), ഭാര്യ ചേമ്പേന സ്വദേശിനി മാധവി (48), മകന് വിനോദ് (24) എന്നിവരെയാണ് വ്യാഴാഴ്ച സന്ധ്യയ്ക്ക് ഏഴരമണിയോടെ വീട്ടില്‍ മരിച്ച നിലയില്‍ സമീപവാസികള്‍ കണ്ടെത്തിയത്. ബാലന്തൂങ്ങിമരിച്ച നിലയിലും ഇതേ മുറിയില്‍ വിനോദും മറ്റൊരു മുറിയില്‍ ഭാര്യ മാധവിയും രക്തം വാര്‍ന്ന നിലയിലും മരിച്ചുകിടക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്.
ഭാര്യയെയും മകനെയും ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്നശേഷം ബാലന് കെട്ടിതൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. രക്തം പുരണ്ട ചുറ്റിക മുറിയില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മരണം നടന്നത് വ്യാഴാഴ്ച രാത്രി വളരെ വൈകിയായിരിക്കുമെന്ന് കരുതുന്നു. വിനോദ് കിടന്ന കിടപ്പില്‍ തന്നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിനോദ് |
ഇതിനിടയില്‍ മഞ്ജു വിനോദിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് മാധവിയുടെ ചേമ്പേനിയിലുള്ള വീട്ടിലും മകള്‍ ബാലാമണി താമസിക്കുന്ന പുല്ലൂരിലെ ഭര്‍തൃ ഗൃഹത്തിലും അയല്‍വാസികള്‍ ബന്ധപ്പെട്ടുവെങ്കിലും ഇവര്‍ അവിടെയെത്തിയില്ലെന്ന് അറിയാന്‍ കഴിഞ്ഞു. പിന്നീട് രഞ്ജുവും മഞ്ജുവും ബാലന്റെ വീട്ടില്‍ ചെന്ന് നോക്കിയപ്പോഴാണ് മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച സന്ധ്യയ്ക്കാണ് മൂന്ന് പേരെയും അയല്‍ വാസികള്‍ മരിച്ചുകിടക്കുന്നത് കണ്ടത്.
ബാലന് സ്വന്തമായി അഞ്ചേക്കറോളം സ്ഥലമുണ്ട്. ഇവിടെ കൃഷിയിറക്കിയാണ് ഇവര്‍ ജീവിതോപാധി കണ്ടെത്തിയത്. മാധവി ഇടക്കിടെ ക്വാറിയില്‍ ജോലിക്ക് പോകാറുണ്ട്. വിനോദ് കൂലി പണിക്കാരനാണ്. മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം അറിയാതെ തരിച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍. ഈ വീട്ടുകാരെക്കുറിച്ച് നാട്ടുകാര്‍ക്ക് നല്ലത് മാത്രമെ പറയാനുള്ളൂ.
ഭാര്യയെയും മകനെയും കൊന്ന് ബാലന് ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് നാട്ടുകാര്‍ക്ക് യാതൊരു ധാരണയുമില്ല. ഭാര്യയെയും മകനെയും ഉറക്കത്തില്‍ കൊലപ്പെടുത്തിയതാകാമെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. 24 വയസ്സുള്ള മകനെയും അരോഗ ദൃഢഗാത്രയായ ഭാര്യയെയും തനിച്ച് കൊലപ്പെടുത്താന്‍ ബാലന് സാധിക്കില്ലെന്നും ഉറങ്ങിക്കിടക്കുമ്പോള്‍ ഇരുവരെയും ബാലന് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പോലീസിന്റെ നിഗമനം.
വിനോദിനെ കൂടാതെ പുല്ലൂരിലെ സതീശന്റെ ഭാര്യ ബാലാമണി ഏക മകളാണ്. സംഭവമറിഞ്ഞ് നാട് ഒന്നടങ്കം ഇരുട്ടും മഴയും വകവെയ്ക്കാതെ വ്യാഴാഴ്ച രാത്രി ബാലന്റെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് എ എസ് പി എച്ച് മഞ്ചുനാഥ്, ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാലന്‍, അമ്പലത്തറ എസ് ഐ സുഭാഷ് എന്നിവര്‍ വ്യാഴാഴ്ച രാത്രി തന്നെ സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു.
വെള്ളിയാഴ്ച രാവിലെ രാവിലെ സിഐ കെ.വി. വേണുഗോപാല്‍, എസ്ഐമാരായ സുഭാഷ്, രവീന്ദ്രന്, എ എസ് ഐ മാരായ വിജയന്, ദാമോദരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ഇ ചന്ദ്രശേഖരന് എം എല്‍എ ബാലന്റെ വീട് സന്ദര്‍ശിച്ചു.
Keywords: Kasaragod, Kanhangad, Murder, Killed, Suicide, Kerala, Balan, Madavi, Vinod
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.