കെ എസ് ആര്‍ ടി സി ബസ് തട്ടി ബൈക് യാത്രക്കാര്‍ മരിച്ച സംഭവം; ഡ്രൈവര്‍ ബോധപൂര്‍വം അപകടമുണ്ടാക്കിയെന്ന് മരിച്ച സബിത്തിന്റെ സഹോദരന്‍ ശരത്

 


പാലക്കാട്: (www.kvartha.com 11.02.2022) പാലക്കാട് കുഴല്‍മന്ദത്തില്‍ കെ എസ് ആര്‍ ടി സി ബസ് തട്ടി ബൈക് യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ ബോധപൂര്‍വം അപകടമുണ്ടാക്കിയതാണെന്ന ആരോപണവുമായി മരിച്ച സബിത്തിന്റെ സഹോദരന്‍ ശരത്. 

അപകടത്തിന് തൊട്ടുമുന്‍പ് മരിച്ച യുവാക്കളും കെ എസ് ആര്‍ ടി സി ബസിന്റെ ഡ്രൈവറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായി യാത്രക്കാരും പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യം ഉള്‍പെടെ പൊലീസ് അന്വേഷിക്കണമെന്നാണ് മരിച്ച യുവാക്കളുടെ ബന്ധുക്കളുടെ പ്രധാന ആവശ്യം.

കെ എസ് ആര്‍ ടി സി ബസ് തട്ടി ബൈക് യാത്രക്കാര്‍ മരിച്ച സംഭവം; ഡ്രൈവര്‍ ബോധപൂര്‍വം അപകടമുണ്ടാക്കിയെന്ന് മരിച്ച സബിത്തിന്റെ സഹോദരന്‍ ശരത്

സംഭവത്തില്‍ വടക്കാഞ്ചേരി കെ എസ് ആര്‍ ടി സി ഡിപോയിലെ ഡ്രൈവര്‍ സി എല്‍ ഔസേപ്പിനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10 മണിക്കാണ് അപകടം നടന്നത്. അപകടത്തില്‍ പാലക്കാട് സ്വദേശി ആദര്‍ശ്, കാസര്‍കോട് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്.

ബോധപൂര്‍വം കെ എസ് ആര്‍ ടി സി ഡ്രൈവര്‍ അപകടം ഉണ്ടാക്കി എന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ കെ എസ് ആര്‍ ടി സി നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു. പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സര്‍വീസ് നടത്തിയ ബസാണ് അപകടത്തില്‍പ്പെട്ടത്. കെ എസ് ആര്‍ ടി സി ബസ് ബൈക് യാത്രക്കാരെ മറികടക്കാന്‍ ശ്രമിച്ചതോടെ ബസ് തട്ടി യുവാക്കള്‍ മരണപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ടുള്ള വീഡിയോ ബസിന്റെ പിറകിലായി സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്ബോര്‍ഡില്‍ പതിയുകയും വിവരം ന്യൂസ് ചാനലുകളിലും, സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കെ എസ് ആര്‍ ടി സി ബസ് ബൈക് യാത്രക്കാരെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്ന് വ്യക്തമായിരുന്നു.

Keywords:  Death of youths in Palakkad: KSRTC driver arrested, Palakkad, News, Trending, Local News, KSRTC, Arrested, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia