High Court | സ്വര്‍ണാഭരണങ്ങളില്‍ എച് യു ഐ ഡി നിര്‍ബന്ധമാക്കാനുള്ള തീരുമാനം: സ്വര്‍ണ വ്യാപാരികള്‍ ആവശ്യപ്പെടുന്ന സാവകാശം പരിഗണിച്ച് ഹൈകോടതി; കേന്ദ്ര സര്‍കാരിന്റെ അഭിപ്രായം തേടി
Mar 21, 2023, 19:51 IST
കൊച്ചി: (www.kvartha.com) സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ (HUID) ഏപ്രില്‍ ഒന്ന് മുതല്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ സമര്‍പിച്ച റിട് ഹര്‍ജി വീണ്ടും പരിഗണിച്ച് ഹൈകോടതി.
വ്യാപാരികള്‍ ആവശ്യപ്പെട്ട സാവകാശം അനുവദിക്കാവുന്നതാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ഷാജി പി ചാലിയുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍കാരിന്റെ അഭിപ്രായം ഉടനെ അറിയിക്കാന്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജെനറലിനോട് കോടതി നിര്‍ദേശിച്ചു. കേസ് 27ന് പരിഗണിക്കാനായി മാറ്റിവച്ചു. അസോസിയേഷന് വേണ്ടി അഡ്വ. നേമം ചന്ദ്രബാബു ഹാജരായി.

Keywords: News, Kerala, Kochi, Top-Headlines, Gold, Gujarat High Court, High-Court, Court, Government-of-India, Central Government, Decision to make HUID mandatory: Gold traders in High Court.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.