ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നതിനെ ക്രിമിനല്‍ കുറ്റമായി കാണാനാവില്ല: ഹൈക്കോടതി

 


കൊച്ചി: (www.kvartha.com 29.10.2014) ഹര്‍ത്താലിന് ആഹ്വാനം നല്‍കുന്നത് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കാനോ നിരോധിക്കാനോ കഴിയില്ലെന്ന് ഹൈക്കോടതി ഫുള്‍ബഞ്ച് വ്യക്തമാക്കി. ഹര്‍ത്താല്‍ ആഹ്വാനം പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പത്ര - ദൃശ്യ മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവും ആക്ടിങ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് അശോക് ഭൂഷന്‍, ജഡ്ജുമാരായ എ.എം. ഷഫീക്ക്, എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഫുള്‍ബഞ്ച് വിധിച്ചു.

ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നതിനെ ക്രിമിനല്‍ കുറ്റമായി കാണാനാവില്ല: ഹൈക്കോടതിഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും നേരെയുണ്ടാകുന്ന ആ്രകമങ്ങള്‍ തടയാന്‍ ജില്ലാ ഭരണകൂടങ്ങളും പോലീസും കര്‍ശന നടപടികള്‍ സ്വീകരിക്കണം. ഹര്‍ത്താല്‍ ദിവസത്തെ സംഭവങ്ങള്‍ നിരീക്ഷിക്കണം. നാശനഷ്ടത്തിനിടയാക്കിയവയേും അക്രമികളേയും കണ്ടെത്താന്‍ സഹായിക്കുന്ന വിധം സംഭവങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കാന്‍ നേരത്തെ തന്നെ നിര്‍ദേശമുള്ളതാണ്. അക്രമ സംഭവങ്ങള്‍ സു്രപീം കോടതിയും ഹൈകോടതിയും പുറപ്പെടുവിച്ചിട്ടുള്ള മുന്‍ ഉത്തരവുകള്‍ കര്‍ശനമായി നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഹര്‍ത്താല്‍ അ്രകമ കേസുകളുടെ കാര്യക്ഷമമായ നടത്തിപ്പിന് പ്രത്യേക സംവിധാനം വേണം. അ്രകമങ്ങള്‍ക്ക് ഉത്തരവാദികളായവരില്‍ നിന്നും നഷ്ടം ഈടാക്കാന്‍ സംവിധാനം ഏര്‍പെടുത്തണമെന്നും ഫുള്‍ബഞ്ച് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ ദിനത്തിലുണ്ടാകുന്ന അ്രകമങ്ങളെ കുറിച്ച് ജില്ലാ ഭരണകൂടവും പോലീസും റിപോര്‍ട്ട് തയ്യാറാക്കി ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കുമെതിരെ ഇത്തരം സാഹചര്യങ്ങളില്‍ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ഓര്‍മപെടുത്തി. ജനജീവിതം തടസപെടുത്തി അ്രകമങ്ങള്‍ അഴിച്ചുവിട്ടിട്ടുള്ള ഹര്‍ത്താലുകള്‍ കേരളത്തിലെ മാ്രതം പ്ര തിഭാസമല്ലെന്നും പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍്രപദേശ് എന്നീ സംസ്ഥാനങ്ങളിലും ഇത് നടക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹര്‍ത്താലുകള്‍ക്ക് ആഹ്വാനം നല്‍കുന്നത് നിയന്ത്രിക്കാന്‍ നടപടിയില്ലെങ്കില്‍ സംസ്ഥാനത്തിന്റെ വികസനത്തെ തന്നെയിത് ദോഷകരമായി ബാധിക്കുമെന്നും മാധ്യമങ്ങള്‍ ഹര്‍ത്താല്‍ ആഹ്വാനം സംബന്ധിച്ച് വാര്‍ത്ത നല്‍കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ത്താല്‍ ആഹ്വാനം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 503-ാം വകുപ്പ് പ്രകാരം ഭീഷണിപ്പെടുത്തി അനുഭാവം പ്രകടിപ്പിക്കലിന്റെ പരിധിയിലുള്ള കുറ്റകരമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും കോടതി തള്ളി.

ഹര്‍ത്താല്‍ ദിവസം സ്വന്തം ഔദ്യോഗിക കര്‍ത്തവ്യങ്ങളോട് നിസഹകരിക്കാന്‍ ആഹ്വാനം ചെയ്യുന്നത് കുറ്റകരമാകില്ല. ഇക്കാര്യത്തിലും പൊതുവായ ഉത്തരവ് പുറപ്പെടുവിക്കാനാവില്ല. വ്യക്തിഗതമായ പ്രവൃത്തി വിലയിരുത്തിയാവണം പ്രവൃത്തി കുറ്റകരമാണോയെന്നത് തീരുമാനിക്കേണ്ടതെന്നും ഫുള്‍ബെഞ്ച് ചുണ്ടിക്കാട്ടി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kochi, High Court, Kerala, Harthal. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia