Allegation | കേരളത്തില്‍ സിപിഎം -ബിജെപി ധാരണയില്‍ വോട് കച്ചവടത്തിന് കളമൊരുങ്ങിയെന്ന് ദീപാ ദാസ് മുന്‍ഷി

 


കണ്ണൂര്‍: (KVARTHA) കേരളത്തില്‍ സിപിഎം-ബിജെപി ധാരണയില്‍ വോട് കച്ചവടത്തിന് കളമൊരുങ്ങിയെന്ന് എഐസിസി ജെനറല്‍ സെക്രടറി ദീപാ ദാസ് മുന്‍ഷി. കണ്ണൂരില്‍ നടന്ന യുഡിഎഫ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ദീപദാസ് മുന്‍ഷി.

ഇന്‍ഡ്യാ സഖ്യം ഐക്യത്തോടെ പോകുന്നതിന്റെ ആവേശം എല്ലാ സംസ്ഥാനങ്ങളിലും പ്രകടമാണ്. അതുകൊണ്ട് അധികാരം നേടാന്‍ തരംതാണ കളികളാണ് ബിജെപി നടത്തുന്നത്. അതിന്റെ ഭാഗമാണ് കേരളത്തില്‍ സിപിഎം ബിജെപിയുമായി രാഹസ്യധാരണയിലെത്തിയത്. പരാജയഭീതിയും പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുമാണ് ബിജെപിയേയും സിപിഎമിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകങ്ങള്‍. ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോഴും ആട്ടിന്‍ തോലണിഞ്ഞ ചെന്നായ പോലെയാണ് കേരളത്തിലെ സിപിഎം നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത്.

Allegation | കേരളത്തില്‍ സിപിഎം -ബിജെപി ധാരണയില്‍ വോട് കച്ചവടത്തിന് കളമൊരുങ്ങിയെന്ന് ദീപാ ദാസ് മുന്‍ഷി

ഇത്തരം കൂട്ടുകെട്ടുകളെ നേരിടാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ജാഗരൂകരായിരിക്കണം. 20 സീറ്റും യുഡിഎഫ് നേടുമെന്നും ദീപാ ദാസ് മുന്‍ഷി പറഞ്ഞു. നേതാക്കളായ ചെയര്‍മാന്‍ അബ്ദുല്‍ കരീം ചേലേരി, അഡ്വ. സണ്ണി ജോസഫ് എം എല്‍ എ, മാര്‍ട്ടിന്‍ ജോര്‍ജ്, വി എ നാരായണന്‍, വി പി വമ്പന്‍, ഇല്ലിക്കല്‍ അഗസ്തി, ടി ഒ മോഹനന്‍, പ്രൊഫ. എഡി മുസ്തഫ, പി സുനില്‍ കുമാര്‍, സി കെ സഹജന്‍, അഡ്വ. എസ് മുഹമ്മദ്, ഡോ. കെ സി ഫിലോമിന, എം സതീഷ് കുമാര്‍, എം പി മുഹമ്മദലി, ചന്ദ്രന്‍ തില്ലങ്കേരി, കെ പി ഷാജി, കെ സി വിജയന്‍, റിജില്‍ മാകുറ്റി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

Keywords: Deepa Das Munshi says that CPM-BJP agreement has set the stage for vote trading in Kerala, Kannur, News, Allegation, Politics, BJP, CPM, UDF, Lok Sabha Election, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia